1702ൽ ഇറ്റലിയിൽ ജനിച്ച സർനേലി വി. അൽഫോൻസ് ലിഗോരി ആരംഭിച്ച ദിവ്യരക്ഷക സഭയിലെ ആദ്യ അംഗങ്ങളിൽ ഒരാളാണ്. നിയമപഠനം നടത്തി അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും രോഗീസന്ദർശനം പോലുള്ള കാരുണ്യപ്രവർത്തികൾ വഴി അദ്ദേഹം ഈശോയുടെ സ്നേഹം മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു.1718ൽ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയിൽ ചേർന്ന അദ്ദേഹം 1731ൽ വൈദികനായി. തന്റെ പൗരോഹിത്യശുശ്രൂഷയുടെ കാലത്ത് അൽഫോൻസ് ലിഗോരിയുമായി സൗഹൃദം സ്ഥാപിച്ച അദ്ദേഹം പ്രേഷിതപ്രവർത്തനങ്ങളിൽ വിശുദ്ധനെ സഹായിച്ചു.1732ൽ സ്ഥാപിക്കപ്പെട്ട ദിവ്യരക്ഷകസഭയിൽ, 1736ൽ വിശുദ്ധൻ അംഗമായി.സ്പെയിനിൽ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്ത സർനേലി സായാഹ്നങ്ങളിൽ സംഘടിപ്പിച്ചിരുന്ന പ്രാർത്ഥനകളും, ജീവിതസാഹചര്യങ്ങൾ മൂലം വേശ്യാവൃത്തിക്ക് നിർബന്ധിതരായ സ്ത്രീകളുടെ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങളും ഏറെ ശ്രദ്ധാർഹമായിരുന്നു.1744ലായിരുന്നു മരണം.1996ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഈ പുണ്യാത്മാവിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://cssr.in/bl-sarnelli
https://cssr.org.au/bl-gennaro-sarnelli/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount