പാവങ്ങളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന വില്ലനോവയിലെ വി.തോമസ് 1488ൽ സ്പെയിനിലെ വില്ലനോവയിലാണ് ജനിച്ചത്.തന്റെ മാതാപിതാക്കളിൽനിന്ന് കണ്ടുപഠിച്ച ദാനശീലം ചെറുപ്പം മുതലെ അദ്ദേഹം സ്വന്തം ജീവിതത്തിലും പകർത്തിയിരുന്നു.പഠനത്തിൽ മികവ് പുലർത്തിയിരുന്ന അദ്ദേഹം അൽക്കാല യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠനം നടത്തുകയും തുടർന്ന് അതേ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.മാതാപിതാക്കളുടെ മരണശേഷം ദരിദ്രർക്ക് തന്റെ സ്വത്തുക്കൾ ദാനം ചെയ്ത വിശുദ്ധൻ ഇരുപത്തെട്ടാം വയസിൽ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ ചേർന്നു.1518ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തുടർന്ന് ദൈവശാസ്ത്ര അധ്യാപകനായും വചനപ്രഘോഷകനായും ശുശ്രൂഷ ചെയ്തു. ചാൾസ് അഞ്ചാമൻ രാജാവിന്റെ കൊട്ടാരത്തിലെ ഔദ്യോഗിക പ്രഭാഷകനായിരുന്നു വിശുദ്ധൻ.1545ൽ വലൻസിയയിലെ ആർച്ച്ബിഷപ്പ് ആയി നിയമിക്കപ്പെട്ട അദ്ദേഹം തന്റെ അജഗണത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചു. തന്റെ ഭൂരിഭാഗം സമ്പത്തും ദരിദ്രർക്ക് അദ്ദേഹം ദാനം ചെയ്തിരുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണത്തിൽ നിന്ന് പോലും അദ്ദേഹം ദാനം ചെയ്തിരുന്നു.അദ്ദേഹത്തിന്റെ ഭവനത്തിൽ സഹായം അഭ്യർത്ഥിച്ച് വന്നിരുന്ന ഒരാൾക്കുപോലും വിശുദ്ധൻ സഹായം നിരസിച്ചിരുന്നില്ല. അവരുടെ ആത്മീയവളർച്ചയിലും വിശുദ്ധൻ ശ്രദ്ധിച്ചിരുന്നു.1555ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-thomas-of-villanova/
http://www.pravachakasabdam.com/index.php/site/news/2593
https://www.catholicnewsagency.com/saint/st-thomas-of-villanova-710
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount