റൂഹാ മൗണ്ട്: വിഴിഞ്ഞത്ത് നടക്കുന്ന വിശുദ്ധ അന്തോണിസിന് പ്രതിഷ്ഠിക്കപ്പെട്ട കുരിശുപള്ളി പൊളിക്കലിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും വട്ടായിലച്ചൻ. ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം വിദ്വംസക പ്രവർത്തനങ്ങൾ കേരളത്തിൽ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അർഹിക്കുന്ന നിയമവും നിയമപരിരക്ഷയും ക്രിസ്ത്യാനികൾക്ക് നൽകാതെ സർക്കാർ എന്തിനാണ് ഇത്തരം അനീതി കാണിക്കുന്നത്. ഈ കാലയളവിൽ ക്രൈസ്തവരെയും ക്രൈസ്‌തവ വിശ്വാസങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് ഗവൺമെന്റും ചില പ്രത്യേക തീവ്ര ചിന്താഗതിക്കാരായ ആളുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാ മതവിഭാഗങ്ങളും കേരളത്തിൽ ഒരേ സർക്കാരിന്റെ കീഴിലല്ലേ ജീവിക്കുന്നത്. പിന്നെ എന്തിനാണ് ഈ ഇരട്ടത്താപ്പ് നയം. ഒരു സമുദായത്തോട് ഒരു രീതി മറ്റൊരു സമുദായത്തോട് വേറെ രീതി. ഇതാണോ ഗവൺമെന്റ് ചെയ്യേണ്ടത്. ക്രൈസ്‌തവരോടും ക്രൈസ്തവ വിശ്വാസങ്ങളോടും എന്തിനാണ് ഈ അനീതിയെന്ന് വട്ടായിലച്ചൻ ആവർത്തിച്ചു ചോദിക്കുന്നു. സെഹിയോനിലെ വെള്ളിയാഴ്ച ഏകദിന ശുഷ്രൂഷകഴിഞ്ഞ് മടങ്ങവേയാണ് C News ന്റെ വാർത്ത ഉദ്ധരിച്ചുകൊണ്ട് വട്ടായിലച്ചൻ തന്റെ പ്രതിഷേധം അറിയിച്ചത്.
C News ന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://youtu.be/VwiEQPVE52A