എ.ഡി മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച സഹോദരന്മാരാണ് വി. ക്രിസ്പിനും വി. ക്രിസ്പീനിയനും.സുവിശേഷം പ്രസംഗിക്കുക എന്ന ആഗ്രഹത്തോടെ ഫ്രാൻസിലേക്ക് പോയ ഇവർ സോയിസൻസ് എന്ന പ്രദേശത്ത് താമസിച്ചുകൊണ്ട് പ്രേഷിതവേല ചെയ്തു.പകൽസമയത്ത് സുവിശേഷപ്രഘോഷണം നടത്തിയും രാത്രിസമയത്ത് ചെരുപ്പ് നിർമിക്കുന്ന ജോലി ചെയ്തുകൊണ്ടും അവർ ദൈവരാജ്യത്തിനുവേണ്ടി അധ്വാനിച്ചു. അവരുടെ ലളിതവും നിസ്വാർഥവും മാതൃകാപരവുമായ ജീവിതം അനേകരിൽ മാനസാന്തരമുള്ളവാക്കി. എന്നാൽ ഇവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് റോമൻ ചക്രവർത്തിയായ മാക്സിമിയൻ ഹെർക്കുലീസിന്റെ അടുക്കൽ ചിലർ പരാതിപ്പെടുകയും അതിന്റെ ഫലമായി അവരെ ശിക്ഷിക്കുന്നതിനായി ചക്രവർത്തി റിക്ടസ്വാരസ് എന്ന ക്രൂരനായ ഒരു ഗവർണറെ ചുമതലപ്പെടുത്തുകയും ചെയ്തു.കഴുത്തിൽ വലിയ കല്ല് കെട്ടി നദിയിലെറിഞ്ഞിട്ട് പോലും മരിക്കാതിരുന്ന ഇരുവരെയും കണ്ട് നിരാശനായ ഗവർണർ ഒരു ചിതയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നു. പിന്നീട് ചക്രവർത്തിയുടെ കല്പനപ്രകാരം എ.ഡി 287ൽ ശിരശ്ചേദം ചെയ്യപ്പെട്ടാണ് വി.ക്രിസ്പിനും ക്രിസ്പീനിയനും രക്തസാക്ഷിത്വം വരിച്ചത്.
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=113
http://www.pravachakasabdam.com/index.php/site/news/2975
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount