എ.ഡി 202ൽ ആഫ്രിക്കയിൽ സെവേരിയൂസ് ചക്രവർത്തിയുടെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ച ഈ വിശുദ്ധർ സഭയുടെ ധീരരായ ആദ്യകാല രക്തസാക്ഷികളിൽപ്പെട്ടവരാണ്. ആദ്യകാല രക്തസാക്ഷികളെ പറ്റി ഐതിഹ്യങ്ങളിലൂടെയുള്ള വിവരങ്ങളാണ് കൂടുതലായിട്ടുള്ളതെങ്കിലും, ഈ വിശുദ്ധരെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ അടങ്ങുന്ന രേഖകൾ ലഭ്യമാണ്. ആദ്യകാലങ്ങളിൽ ആരാധനക്രമത്തിൽഈ വിശുദ്ധരുടെ രക്തസാക്ഷിത്വചരിത്രം വായിച്ചിരുന്നു.
പെര്‍പെച്വാ കുലീന കുടുംബത്തില്‍ ജനിച്ച സുന്ദരിയും വിദ്യാസമ്പന്നയുമായ യുവതിയായിരുന്നു. വിവാഹിതയായി ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായിരിക്കെയാണു പെര്‍പെച്വായെയും മറ്റു അഞ്ചു സ്ത്രീകളെയും ക്രിസ്ത്യാനിയായതിന്റെ പേരിൽ അറസ്റ്റു ചെയ്യുന്നത്.തടവിലായിരിക്കെ ഒരിക്കൽ പെര്‍പെച്വായെ സന്ദര്‍ശിക്കാന്‍ അവളുടെ അച്ഛന്‍ എത്തി. തന്റെ മനസുമാറ്റാന്‍ ശ്രമിച്ച പിതാവിനോട് ഒരു കുടം കാണിച്ചിട്ട് അവൾ ചോദിച്ചു. ”ഈ കാണുന്നതു ഒരു കുടമാണ്. ഇതിനെ മറ്റെന്തെങ്കിലും വിളിക്കാനാകുമോ?.” ”ഇല്ല”അയാള്‍ പറഞ്ഞു. ”അതുപോലെ തന്നെയാണു ഞാന്‍. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എനിക്കിനി മാറാനാവില്ല.”
ഒരാടിമയായിരുന്ന ഫെലിസിറ്റാസ് ക്രിസ്തുവിശ്വാസത്തെപ്രതി തടവിലാക്കപ്പെടുമ്പോൾ 7 മാസം ഗർഭിണിയായിരുന്നു.റോമന്‍ നിയമപ്രകാരം ഗര്‍ഭിണികളെ കൊല്ലാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവള്‍ പ്രസവിക്കുന്നതു വരെ ശിക്ഷ നീട്ടിവച്ചു.തന്റെ മരണത്തിന് മൂന്നുദിവസം മുൻപ് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവ വേദനയാൽ അവൾ പുളഞ്ഞപ്പോൾ, “ഈ വേദന നിനക്കു സഹിക്കാന്‍ പറ്റില്ലെങ്കില്‍ മൃഗങ്ങള്‍ കടിച്ചു കീറുമ്പോള്‍ നീ എങ്ങനെ സഹിക്കും.” എന്നു ചോദിച്ചു കൊണ്ടു പടയാളികള്‍ അവളെ പരിഹസിക്കാനും മനസുമാറ്റാനും ശ്രമിച്ചു. എന്നാല്‍ ഫെലിസിറ്റാസ് ധീരയായി മറുപടി പറഞ്ഞു. ”ഇപ്പോള്‍ ഞാന്‍ മാത്രമാണു ഈ വേദന അനുഭവിക്കുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കു വേണ്ടി മറ്റൊരാള്‍ വേദന സഹിക്കും. കാരണം ഞാന്‍ അവനു വേണ്ടിയാണു ആ വേദന അനുഭവിക്കുന്നത്.”
ശിക്ഷ നടപ്പിലാക്കുന്ന ദിവസമെത്തി. ഒരു ആഘോഷത്തിന് എന്ന വണ്ണമാണ് ഈ വിശുദ്ധർ രക്തസാക്ഷിത്വമകുടം ചൂടുവാനായി കൊലക്കളത്തിലേക്ക് നീങ്ങിയത്.വെകിളി പിടിച്ച ഒരു കാട്ടുപോത്തിന്റെ മുന്നിലേക്ക് ഈ സ്ത്രീകള്‍ എറിയപ്പെട്ടു. അതവരെ കുത്തി മുറിവേൽപ്പിച്ചു.പിന്നീട് പടയാളികൾ അവരുടെ ശിരസ് അറുത്തു. ”നിന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക, പരസ്പരം സ്‌നേഹിക്കുക” ഇതായിരുന്നു പെര്‍പെച്വായുടെ അവസാന വാക്ക്.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=48
http://www.pravachakasabdam.com/index.php/site/news/890
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount