1818ൽ ഇറ്റലിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു വിശുദ്ധൻ ജനിച്ചത്.
ചെറുപ്പത്തിൽ, ആടുകളെ മേയിക്കുന്നതിനോടൊപ്പം യേശുവുമായുള്ള വ്യക്തിപരമായ സംഭാഷണത്തിന് സമയം കണ്ടെത്തിയ വിശുദ്ധൻ ഒരു പുരോഹിതനാകാൻ ഏറെ ആഗ്രഹിച്ചെങ്കിലും വിദ്യാഭ്യാസക്കുറവ് അതിന് തടസമായിരുന്നു. എന്നാൽ ദൈവിക ഇടപെടലിലൂടെ സാമ്പത്തികസഹായങ്ങൾ വിശുദ്ധന് ലഭിക്കുകയും, അതുവഴി വിദ്യാഭ്യാസം നടത്തുകയും പൗരോഹിത്യ പരിശീലനത്തിലേക്ക് അദ്ദേഹം പ്രവേശിക്കുകയും ചെയ്തു.1846ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.പൗരോഹിത്യജീവിതത്തിലെ 22 വർഷങ്ങൾ ഒരു അനാഥാലയത്തിന്റെ ചുമതലയായിരുന്നു വിശുദ്ധന് ലഭിച്ചത്.സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവിതം വഴിതെറ്റി പോകുന്ന വേശ്യകളടക്കമുള്ള പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സ്ഥാപനം വിശുദ്ധൻ തുടങ്ങി.1876ൽ Sisters of the immaculate conception എന്ന ഒരു സന്യാസസഭയും വിശുദ്ധൻ ആരംഭിച്ചു.1902ലായിരുന്നു വിശുദ്ധ അഗസ്റ്റീനോയുടെ മരണം.2001ൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അഗസ്റ്റീനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.vatican.va/news_services/liturgy/saints/ns_lit_doc_20010610_roscelli_it. തമ്മിൽ
https://www.catholic.org/saints/saint.php?saint_id=7018
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount