1389ൽ ഇറ്റലിയിലെ ഫ്ലോറെൻസിൽ ജനിച്ച വിശുദ്ധൻ ചെറുപ്പത്തിലേ തന്നെ ഒരു ഡോമിനിക്കൻ സന്യാസിയാകാൻ ആഗ്രഹിച്ചിരുന്നു. ഡൊമിനിക്കൻ സഭാംഗങ്ങളായ വിശുദ്ധരിൽ പ്രമുഖനാണ് വി.അന്റോണിനൂസ്.ഡൊമിനിക്കൻ സഭയിൽ ചേർന്ന് പൗരോഹിത്യം സ്വീകരിച്ചതിന് ശേഷം പല ആശ്രമങ്ങളിലും അദ്ദേഹം ആശ്രമാധിപനായി നിയമിക്കപ്പെട്ടു.1446ൽ ഫ്ലോറെൻസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ഉന്നത പദവിയിൽ ആയിരുന്നിട്ടും ഒരു സന്യാസിയുടേതായ ലളിത ജീവിതമായിരുന്നു വിശുദ്ധൻ നയിച്ചിരുന്നത്. തകർന്നുപോയ ദേവാലയങ്ങൾ പുനർനിർമ്മിച്ചും, രൂപതയിൽ ഉടനീളം ഇടവക സന്ദർശനങ്ങളും സുവിശേഷപ്രഘോഷണങ്ങളും നടത്തിയും വിശുദ്ധൻ തന്റെ ശുശ്രൂഷകൾ ഭംഗിയായി നിർവഹിച്ചു.പ്രശസ്തനായ ദൈവ ശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഈ വിശുദ്ധനെ,
അന്നത്തെ മാർപാപ്പയായിരുന്ന യൂജിൻ നാലാമൻ കൂടിയാലോചനാ സമിതിയില്‍ പങ്കെടുക്കുവാനായി ക്ഷണിച്ചിരുന്നു.പിന്നീട് വന്ന പാപ്പാമാരും ഭരണസമിതിയുടെ നവീകരണഘട്ടങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു.വിശുദ്ധന്റെ മരണത്തിനു തൊട്ട് മുന്‍പ് ഫ്ലോറെന്‍സ് നഗരം മാരകമായ പ്ലേഗ് ബാധയുടെ പിടിയിലായി, നിരവധി ഡൊമിനിക്കന്‍ ഫ്രിയാറുമാര്‍ മരണപ്പെട്ടു. ക്ഷാമം കാരണം ജനങ്ങള്‍ പട്ടിണിയിലായി. ആ സമയത്ത് വിശുദ്ധന്‍ തനിക്കുള്ളതെല്ലാം വിറ്റ് വിശക്കുന്നവരേയും, അഗതികളേയും സഹായിക്കുകയുണ്ടായി.
1459ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newadvent.org/cathen/01585b.htm
https://www.ewtn.com/catholicism/library/st-antoninus-of-florence-a-theologian-for-our-times-1194
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount