മൂന്നാം നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ചിരുന്ന വി. അഫ്ര തന്റെ കുടുംബപരമായ സാഹചര്യങ്ങൾ മൂലം വേശ്യാവൃത്തി ചെയ്തായിരുന്നു ജീവിച്ചിരുന്നത്.തന്റെ പാപങ്ങളെപ്പറ്റി യാതൊരു ബോധ്യവുമില്ലാതെ അവളുടെ ആത്മാവ് നാശത്തിലേക്ക് പോയിക്കൊണ്ടിരുന്നു. ഡയോക്ളീഷൻ ചക്രവർത്തി ശക്തമായ മതപീഡനം നടത്തിയിരുന്ന അക്കാലത്ത് സ്പെയിനിലെ ബിഷപ്പായിരുന്ന വി.നാർസിസ്സസ് വേശ്യാലയമാണെന്നറിയാതെ അഫ്രയുടെ താമസസ്ഥലത്ത് ഒളിവിൽ പാർത്തു.അഫ്രയും അവളുടെ അമ്മയും കൂടെ താമസിച്ചിരുന്ന മൂന്ന് യുവതികളും നാർസിസ്സസിന്റെ വാക്കുകളിലൂടെ യേശുവിനെ അറിഞ്ഞു. തങ്ങളുടെ പാപങ്ങളെക്കുറിച്ച് ആഴമായി അനുതപിച്ച അവർക്കെല്ലാവർക്കും നാർസിസ്സസ് ജ്ഞാനസ്നാനം നൽകി.ബിഷപ്പിനെ തേടി പടയാളികൾ വന്നപ്പോൾ അഫ്ര അദ്ദേഹത്തെ വിദഗ്ധമായി ഒളിപ്പിച്ചു.തുടർന്ന് തന്റെ പാപങ്ങൾക്ക് പരിഹാരമായി അവൾ തന്റെ സ്വത്തെല്ലാം ദരിദ്രർക്ക് നൽകുകയും അനുതാപപൂർണ്ണമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.ഇക്കാലത്ത് അവൾ ക്രിസ്ത്യാനിയായതിന്റെ പേരിൽ പിടിക്കപ്പെട്ടു. വിജാതീയദേവന്മാർക്ക് ബലിയർപ്പിക്കാൻ നിർബന്ധിക്കപ്പെട്ടെങ്കിലും യേശുവിൽ വിശ്വസിച്ച അവൾ അതിനെ എതിർത്തു. തന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനുള്ള സുവർണ്ണാവസരമായാണ് അവൾ രക്തസാക്ഷിത്വത്തെ കണ്ടത്. എ.ഡി 304ൽ അവളെ ഒരു മരത്തിൽ കെട്ടി ജീവനോടെ ചുട്ടുകൊന്നു. അവളുടെ മരണശേഷം അവളോടൊപ്പം വിശ്വാസം സ്വീകരിച്ച അവളുടെ അമ്മയും മറ്റ് മൂന്ന് പേരും രക്തസാക്ഷിത്വം പുൽകി.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.roman-catholic-saints.com/saint-afra.html
https://www.catholic.org/saints/saint.php?saint_id=1151
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount