ഒരിക്കൽ ദൈവം ഒരു മാലാഖയെ വി. അമ്മത്രേസ്യയുടെ അടുക്കലേക്ക് അയച്ചു.മാലാഖ തന്റെ മൂർച്ചയുള്ള അസ്ത്രത്താൽ പുണ്യവതിയുടെ ഹൃദയത്തെ ഭേദിച്ചു. ഒരു മാലാഖ കൂടെ കൂടെ തന്റെ ചങ്കിൽ കുത്തിവേദനിപ്പിച്ചിരുന്നുവെന്നും, മാലാഖ വഹിച്ചിരുന്ന അസ്ത്രത്തിന്റെ അഗ്രത്തിൽ അഗ്നി കത്തിജ്വലിച്ചു കൊണ്ടിരുന്നുവെന്നും പിന്നീട് പുണ്യവതി തന്നെ സാക്ഷ്യപ്പെടുത്തി.
അമ്മത്രേസ്യയുടെ പിളർക്കപ്പെട്ട ഹൃദയം സ്പെയിനിലെ അൽബെ ദെ തോർമസ് പട്ടണത്തിലുള്ള കർമ്മലീത്ത ആശ്രമത്തിൽ സൂക്ഷിച്ചു. സ്പാനിഷ് കലാപത്തിനിടയിൽ ഇത് നഷ്ടപ്പെട്ടു. എന്നാൽ കലാപത്തിനുശേഷം തിരികെ കിട്ടി. റോമിന്റെ പ്രത്യേക നിർദ്ദേശപ്ര കാരം പുണ്യവതിയുടെ ചങ്ക് വീണ്ടും വിദഗ്ദ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴും അതിന് യാതൊരു ഭാവമാറ്റവും സംഭവിച്ചിരുന്നില്ല. കുത്തേറ്റ ഭാഗം തീയിൽ ചുട്ടെടുത്തതുപോലെ കാണപ്പെട്ടു. ഈ ഹൃദയം പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലേക്ക് മാറ്റി. ഈ ഹൃദയത്തിനു മുമ്പിൽ പ്രാർത്ഥിച്ചവർക്കെല്ലാം വലിയ അത്ഭുതങ്ങൾ സംഭവിച്ചു. രോഗികൾ സൗഖ്യം പ്രാപിച്ചു. പാപികൾക്ക് മാനസാന്തരമുണ്ടായി. അതിനെ അനുസ്മരിക്കുവാനായി കർമ്മല സഭയിൽ ആഗസ്റ്റ് 27-ന് തിരുന്നാൾ ആരംഭിച്ചു. ഈ തിരുനാൾ ദിവസം ഈ ആശ്രമത്തിൽ ചെന്ന് പ്രാർത്ഥിക്കുന്നവർക്ക് ബനഡിക്തോസ് പതിനാലാമൻ മാർപാപ്പ പൂർണ്ണ ദണ്ഡവിമോചനവും പ്രഖ്യാപിച്ചു.
നമ്മുടെ ഹൃദയവും, വി.അമ്മത്രേസ്യയുടെ പോലുള്ള ദൈവസ്നേഹത്താൽ എരിയുന്ന ഹൃദയമാക്കി മാറ്റുവാൻ നമുക്ക് ഈശോയോട് പ്രാർത്ഥിക്കാം.
പ്രാർത്ഥന
ആമേൻ.
വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount