Saturday, April 13, 2024

വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് ഒരുക്കം ദിവസം-7 (ഇനി 3 ദിവസം കൂടി)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...
കസില്യാ പ്രദേശത്തെ ഒരു പ്രധാനപട്ടണം - ബുർഗോസ്.അവിടെ ദെത്തെളോസ് എന്ന ഒരു വിധവ താമസിച്ചിരുന്നു. അവിടെ ഒരു നിഷ്പാദുക കർമ്മലീത്താ മഠം സ്ഥാപിക്കണമെന്ന് അവൾ നിരന്തരം അമ്മത്രേസ്യയോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. അതിന് ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. പൈശാചിക പീഢയാൽ നിറഞ്ഞ ഈ ഭവനത്തിലെ ഏഴുപേർ രോഗികളായി കിടപ്പായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനു മുമ്പ് തന്നെ അവളുടെ ഭർത്താവ് മരിച്ചു. അധികം താമസിക്കാതെ അവളും രോഗിയായി. ഈ ദുഃഖസ്ഥിതിയിൽ അവൾ പൊട്ടിക്കരഞ്ഞ് പ്രാർത്ഥിച്ചു. ദിവ്യരക്ഷകൻ അവൾക്ക് പ്രത്യക്ഷപ്പെട്ടു. ഈശോ അവളുടെ ശിരസ്സിൽ കൈവച്ചു, ഉടൻ അവൾ സൗഖ്യം പ്രാപിച്ചു. ഈശോ അവളോട് പറഞ്ഞു. നിന്റെ കുടുംബം രക്ഷ അറിയും. നീ ലോകത്തിന്റെ സുഖം അറിയാത്ത ഒരു കന്യകയായി വസിക്കുക. ഈ ദിവ്യാനുഭവത്തിനു ശേഷമാണ് ദെത്തെളോസ് ഒരു ആശ്രമം സ്ഥാപിക്കണമെന്ന് നിർബന്ധം പിടിച്ചത്. ഇതേ തുടർന്ന് അവൾ ആ ഭവനംതന്നെ ആശ്ര മത്തിനായി വിട്ടുകൊടുത്തു. ഈ ആശ്രമത്തിന്റെ സഭാപരമായ അംഗീകാരത്തിനു വേണ്ടി അമ്മത്രേസ്യ ബുർഗോസിലേക്ക് യാത്രയായി.
       ദുർഘടമായ വഴിയിലൂടെയായിരുന്നു യാത്ര. ശക്തമായ മൂടൽ മഞ്ഞ്. ഇടക്കിടെ മഴയും കാറ്റും. ഇവയൊക്കെ പിശാചിന്റെ തട്ടിപ്പാണെന്ന് അമ്മത്രേസ്യക്ക് മനസ്സിലായി. കർത്താവിന്റെ നിർദ്ദേശമനുസരിച്ച് അവർ മുന്നോട്ട് യാത്ര തുടർന്നു. ഏതാനും കന്യാസ്ത്രീകളും അമ്മത്രേസ്യയെ അനുഗമിച്ചു. യാത്രാമദ്ധ്യേ അവർക്ക് ഒരു പുഴ കടക്കേണ്ടി വന്നു. പുഴ കരകവിഞ്ഞൊഴുകുകയാണ്. പിന്തിരിഞ്ഞു പോന്നാൽ പിശാചിന്റെ അടിമകളാണെന്നുറപ്പ്. കാരണം കർത്താവ് പറഞ്ഞതനുസരിച്ചാണ് യാത്ര പുറപ്പെട്ടത്. എന്തു ചെയ്യണമെന്നറിയാതെ കന്യാസ്ത്രീകൾ വിഷമിച്ചു. അമ്മത്രേസ്യ അവരോടു പറഞ്ഞു. നിങ്ങൾ കരങ്ങളുയർത്തി ദൈവത്തെ സ്തുതിക്കുവിൻ. ആദ്യം അവർക്കത് സ്വീകാര്യമായി തോന്നിയില്ല. എങ്കിലും അനുസരണത്തിൻ കീഴിൽ അവർ അങ്ങനെ ചെയ്തു. "സ്തുതി, സ്തുതി' എന്നു പറഞ്ഞുകൊണ്ട് ആദ്യം അമ്മത്രേസ്യയും പിന്നീട് സഹയാത്രികരും വെള്ളത്തിലേക്കിറങ്ങി. അത്ഭുതം അവർ താണുപോകാതെ വെള്ളത്തിന്റെ ഉപരിതലത്തിൽ ഉയർന്നു നിന്നു. വെള്ളത്തിന്റെ മുകളിലൂടെ സഞ്ചരിച്ച യേശുനാഥൻ അവർക്കു കൂട്ടായി വന്നു. സുരക്ഷിതരായി മറുകരയെത്തിയ പുണ്യവതിയും കൂട്ടരും ദൈവത്തിന് ഹൃദയം തുറന്ന് നന്ദിപറഞ്ഞു.
        പ്രേഷിത പ്രവർത്തനങ്ങളിൽ നാം നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും, വി. അമ്മത്രേസ്യയെപ്പോലെ ഈശോയിലുള്ള ഉറച്ച വിശ്വാസവും ആശ്രയവും വഴി നമുക്കും മറികടക്കാം...

പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, നിന്നെ ശുശ്രൂഷിക്കാനായി ഞങ്ങൾ ഇറങ്ങിത്തിരിക്കുമ്പോൾ ഞങ്ങൾക്ക് പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്.എന്നാൽ അപ്പോഴെല്ലാം നീ സഹായിക്കുമെന്നുള്ള ഉറച്ച വിശ്വാസത്താലും നിന്റെ കൃപയിലുള്ള ആശ്രയവും വഴി അവയെ അതിജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
ആമേൻ.

വി. അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111