അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധൻ റോമിലെ സെനറ്ററുടെ പുത്രനായിരുന്നു. ദൈവഭക്തരായ മാതാപിതാക്കളിൽനിന്ന് വിശ്വാസം സ്വീകരിച്ച് വളർന്ന വിശുദ്ധൻ ദാനധർമത്തിലും മറ്റ് കാരുണ്യപ്രവർത്തികളിലും ഏറെ ഉത്സുകനായിരുന്നു.ജീവിതസുഖങ്ങളോടും ആഡംബരങ്ങളോടും താല്പര്യമില്ലാതിരുന്ന വിശുദ്ധൻ തന്റെ വിവാഹദിവസം ഭാര്യയോട് യാത്രപറഞ്ഞ് എല്ലാം ഉപേക്ഷിച്ച് എദേസായിലേക്ക് പോയി. അവിടെ മാതാവിന്റെ നാമത്തിലുള്ള ഒരു പള്ളിയുടെ സമീപം ഒരു കുടിലിൽ താമസിച്ച വിശുദ്ധൻ ഒരു കുലീന കുടുംബജാതനാണെന്ന് അധികം വൈകാതെ സമീപവാസികൾ മനസിലാക്കി. അതിനാൽ ആ ഇടം ഉപേക്ഷിച്ച് റോമിൽ തിരിച്ചെത്തിയ വിശുദ്ധനെ ആരും തിരിച്ചറിഞ്ഞില്ല.തന്റെ കുടുംബാംഗങ്ങൾക്ക് താൻ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. തന്റെ പിതാവിന്റെ കൊട്ടാരത്തിൽ ഒരു വേലക്കാരനെപ്പോലെ തന്റെ തന്നെ അടിമകളുടെ ധിക്കാരവും, ഉപദ്രവങ്ങളും
സഹിച്ച വിശുദ്ധൻ 17 വർഷക്കാലം ആരാലും അറിയപ്പെടാതെ ആ കൊട്ടാരത്തിന്റെ ഒരു മൂലയിൽ കഴിഞ്ഞുകൂടി. ആ അജ്ഞാതവാസത്തിന് ശേഷമായിരുന്നു വിശുദ്ധന്റെ മരണം. മരണത്തോടെ ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ മാധ്യസ്ഥത്താൽ അനേകം അത്ഭുതങ്ങൾ നടക്കുകയും ചെയ്തു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newmanministry.com/saints/saint-alexis
https://www.catholic.org/saints/saint.php?saint_id=388
http://www.pravachakasabdam.com/index.php/site/news/1917
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount