1568ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ച വി.അലോഷ്യസ് ഒരു ആർഭാടകരമായ ജീവിതമായിരുന്നു ചെറുപ്പത്തിൽ നയിച്ചിരുന്നത്. കൊട്ടാരങ്ങളിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.തന്റെ ഏഴാമത്തെ വയസ്സിൽ അവൻ പാപകരമായ ജീവിതത്തോട് വിട പറഞ്ഞ് വലിയ ആത്മീയ ഉണർവ്വിലേക്ക് വന്നു.ഇറ്റലിയിൽ വലിയ ധാർമിക അധഃപതനമുണ്ടായ ഈ കാലഘട്ടത്തിൽ പാപത്തെ ഉപേക്ഷിച്ചുകൊണ്ടും, വിശുദ്ധരുടെ ജീവിതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും,അലോഷ്യസ് വളർന്നു.പ്രാർത്ഥനയിൽ ആഴപ്പെട്ട വിശുദ്ധൻ 1585ൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. അവിടെ വെച്ച് വി. റോബർട്ട് ബെല്ലാർമിനെ ആത്മീയ ഉപദേഷ്ടാവായി വിശുദ്ധന് ലഭിച്ചു.1591ൽ ഇറ്റലിയിൽ വലിയ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ ജെസ്യൂട്ട് സഭാംഗങ്ങൾ രോഗബാധിതരെ ശുശ്രൂഷിക്കാൻ മുന്നിട്ടിറങ്ങി. രോഗീശുശ്രൂഷയിൽ അലോഷ്യസും പങ്കുചേർന്നു.ശുശ്രൂഷയ്ക്കിടെ രോഗം പിടിപെട്ട വിശുദ്ധൻ ക്ഷീണിതനാവുകയും 1591ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ മരണപ്പെടുകയും ചെയ്തു. യുവാക്കളുടെ മധ്യസ്ഥനായാണ് വി.അലോഷ്യസ് അറിയപ്പെടുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1731
https://www.jesuits.global/saint-blessed/saint-aloysius-gonzaga/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount