Saturday, April 13, 2024

വിശുദ്ധ അല്‍ഫോന്‍സാമ്മ – July 28

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ച വി. അൽഫോൻസാമ്മയ്ക്ക് വെറും എട്ട് മാസം പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. തീരെ ചെറുപ്പത്തിൽ തന്നെ കരപ്പൻ പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടി.ശൈശവത്തിൽ വല്യമ്മച്ചിയിൽ നിന്ന് കേട്ട വിശ്വാസത്തിന്റെ ബാലപാഠങ്ങൾ അവളിൽ വിശുദ്ധിയുടെ വിത്തായി മുളച്ചുപൊങ്ങി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പേരമ്മയായ (അമ്മയുടെ സഹോദരി) അന്നമ്മയുടെ ശിക്ഷണത്തിൽ വളർന്ന അവൾ അച്ചടക്കത്തിലും വിശുദ്ധിയിലും ഉറച്ചു.ഒരു കന്യാസ്ത്രീയാകണമെന്ന് ആഗ്രഹിച്ച അവൾക്ക് പതിനൊന്ന് വയസായപ്പോൾ മുതൽ വിവാഹാലോചനകൾ വന്നുതുടങ്ങി. വിവാഹലോചനകളിൽ പെൺകുട്ടികളുടെ താല്പര്യത്തിന് ഒട്ടും സ്ഥാനമില്ലാതിരുന്ന അക്കാലത്ത് അവൾ പേരപ്പനോട് തന്നെ വിവാഹത്തിന് നിർബന്ധിക്കരുതേ എന്ന് കേണപേക്ഷിച്ചു. വിവാഹം തടയുന്നതിനായി ഉമീതീയിൽ കാല് പൊള്ളിച്ച് തന്റെ സൗന്ദര്യത്തിന് ഭംഗം വരുത്താൻ അവൾ ശ്രമിച്ചു.എന്നാൽ ആ ശ്രമത്തിനിടയിൽ പ്രതീക്ഷിച്ചതിലുമധികം അവൾക്ക് പൊള്ളലേൽക്കുകയും, നാളുകൾ നീണ്ട വിദഗ്ധചികിത്സകളിലൂടെ സുഖം പ്രാപിക്കുകയും ചെയ്തു. ഇക്കാലയളവിൽ വിവാഹലോചനകൾ മാറിപ്പോവുകയും പേരമ്മയുൾപ്പടെ അവളുടെ ആഗ്രഹത്തിന് വഴങ്ങുകയും ചെയ്തു. തന്റെ ബന്ധുക്കളായ വൈദികർ വഴി ക്ലാരസഭ (F.C.C) യെപ്പറ്റി അറിഞ്ഞ അവൾ 1927ൽ ഭരണങ്ങാനത്തെ ക്ലാരമഠത്തിൽ ചേർന്നു.പിന്നീട് സ്കൂൾ പഠനം തുടർന്ന അവൾ 1930ൽ സഭാവസ്ത്രം സ്വീകരിച്ചു.രക്തസ്രാവം പോലുള്ള അനേകം രോഗങ്ങളാൽ ക്ലേശിച്ചിരുന്ന അൽഫോൻസ നോവിഷ്യേറ്റിൽ പ്രവേശിച്ചപ്പോൾ അധികാരികൾ അവളുടെ അനാരോഗ്യം മൂലം തിരിച്ചയക്കാൻ തീരുമാനിച്ചു. എന്നാൽ അന്നത്തെ മെത്രാനായിരുന്ന ജെയിംസ് കാളാശേരി പിതാവിന്റെ നിർദ്ദേശത്താൽ അവളെ തിരിച്ചയച്ചില്ല.1936ൽ നിത്യവ്രതവാഗ്ദാനം നടത്തിയ അവൾ ഭരണങ്ങാനത്തെ മഠത്തിലെത്തി തികഞ്ഞ ഒരു സന്യാസിനിയായി കഴിഞ്ഞുകൂടി. തന്റെ പ്രവർത്തനങ്ങളോ കഴിവുകളോ ഒന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല.രോഗങ്ങൾ അവളെ വീണ്ടും പിടികൂടി.മാനസികവും ശാരീരികവുമായ സഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ അവളുടെ ജീവിതത്തിൽ പിന്നീട് ഉണ്ടായി.തന്റെ സഹനങ്ങൾ ഈശോയെ സ്നേഹിക്കാനുള്ള അവസരങ്ങളായി അവൾ കണ്ടു.1946 ജൂലൈ 28നായിരുന്നു അൽഫോൻസാമ്മയുടെ അന്ത്യം. മരണത്തിന് 40 വർഷങ്ങൾക്കുശേഷം 1986 feb 8ന് ജോൺപോൾ രണ്ടാമൻ പാപ്പാ ചാവറയച്ചനോടൊപ്പം അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.2008 മാർച്ച്‌ 1ന് ബെനഡിക്ട് പതിനാറാമൻ പാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://ml.m.wikipedia.org/wiki/%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE

Short Life History of St Alphonsa in Malayalam

https://www.catholic.org/saints/saint.php?saint_id=6993

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111