Saturday, April 20, 2024

വിശുദ്ധ അൽഫോൻസ് ലിഗോരി – August 01

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

1696ൽ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച വി. അൽഫോൻസ് ലിഗോരി 16ആം വയസിൽ രാഷ്ട്രനിയമത്തിലും സഭാനിയമത്തിലും ബിരുദം നേടി.പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശുദ്ധൻ ഇരുപതാം വയസ് മുതൽ അഭിഭാഷകനായി സേവനമാരംഭിച്ചു. വൈകാതെ തന്നെ നാട്ടിലെ പ്രഗദ്ഭനായ അഭിഭാഷകനായിത്തീർന്ന അദ്ദേഹം ഒരിക്കൽ സുപ്രധാനമായ ഒരു കേസിൽ തോൽക്കാനിടയായി. ഇതേത്തുടർന്ന് വിശുദ്ധൻ ഒരു നവീകരണത്തിലൂടെ കടന്നുപോവുകയും തന്റെ ഉള്ളിലെ ദൈവവിളി തിരിച്ചറിയുകയും ചെയ്തു.1726ൽ പുരോഹിതനായി അഭിഷിക്തനായശേഷം വിശുദ്ധൻ പ്രേഷിതപ്രവർത്തനങ്ങളിൽ മുഴുകി.1732ൽ ദിവ്യരക്ഷകസഭ (Redemptorists) അദ്ദേഹം സ്ഥാപിച്ചു.നാട്ടിൻപുറങ്ങളിലും യേശുവിനെ അറിയാത്ത ഇടങ്ങളിലും സുവിശേഷം പ്രസംഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധൻ ഈ സന്യാസസഭ സ്ഥാപിച്ചത്. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം വിശുദ്ധന്റെ സഹചാരികളായിരുന്ന അനേകം സഭാംഗങ്ങൾ ഈ സഭ ഉപേക്ഷിച്ചു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ വിശുദ്ധൻ മുന്നോട്ടുനീങ്ങുകയും 1749ൽ ദിവ്യരക്ഷകസഭ തിരുസഭയാൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തു.66ആം വയസിൽ മെത്രാനായി അഭിഷിക്തനായ വിശുദ്ധൻ തന്റെ രൂപതയിൽ വലിയ നവീകരണങ്ങൾ നടത്തി. വിഖ്യാതങ്ങളായ അനേകം ആത്മീയഗ്രന്ഥങ്ങൾ ( മരിയൻ മഹത്വങ്ങൾ, വി. കുർബാനയുടെ സന്ദർശനങ്ങൾ)രചിച്ച വിശുദ്ധൻ 1787ൽ മരണമടഞ്ഞു.1839ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.1871ൽ വേദപാരംഗതനായി ഉയർത്തപ്പെട്ടു.

കടപ്പാട് : പ്രവാചകശബ്ദം

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:

Saint Alphonsus Liguori

https://www.catholicnewsagency.com/saint/st-alphonsus-liguori-550

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111