ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായാണ് വി. അൽബാൻ അറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധൻ ഒരു സൈനികനായിരുന്നു. ക്രിസ്തുവിശ്വാസിയല്ലായിരുന്നെങ്കിലും സ്നേഹവും അനുകമ്പയും നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു വിശുദ്ധൻ.ബ്രിട്ടനിൽ ക്രൈസ്തവപീഡനം അരങ്ങേറിയ കാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഒരു പുരോഹിതനെ അൽബാൻ ഒളിവിൽ പാർപ്പിച്ചു.ആ വൈദികന്റെ വിശുദ്ധിയും വിശ്വാസവും വിശുദ്ധന്റെ ഹൃദയത്തെ സ്പർശിച്ചു. താമസിയാതെ വിശുദ്ധൻ ക്രിസ്തുമതം സ്വീകരിച്ചു.ഒരിക്കൽ ഒളിവിലായിരുന്ന പുരോഹിതനെ പിടികൂടാൻ പടയാളികൾ വന്നപ്പോൾ വിശുദ്ധൻ തന്റെ വേഷം പുരോഹിതനു കൊടുത്ത് അദ്ദേഹത്തെ രക്ഷപെടാന്‍ അനുവദിച്ചു. പുരോഹിതന്റെ വേഷം വിശുദ്ധൻ എടുത്ത് ധരിച്ചു. ആ വേഷത്തില്‍ നിന്ന വിശുദ്ധനെ പടയാളികള്‍ പിടികൂടി.ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടെങ്കിലും അതിൽ ഉറച്ച് നിന്ന വിശുദ്ധൻ ശിരച്ഛേദം ചെയ്യപ്പെട്ടു. വിശുദ്ധന്റെ ജീവിതസാക്ഷ്യം കണ്ട് അദ്ദേഹത്തെ കൊല്ലാൻ ആദ്യം നിയോഗിക്കപ്പെട്ട പടയാളി മാനസാന്തരപ്പെട്ട് ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും തുടർന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.വിശുദ്ധന്റെ മരണവിവരമറിഞ്ഞെത്തിയ അദ്ദേഹത്തിന്റെ വേഷമണിഞ്ഞു രക്ഷപ്പെട്ട പുരോഹിതൻ വന്ന് കീഴടങ്ങുകയും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. A.D 305ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-alban-511
https://www.catholic.org/saints/saint.php?saint_id=329
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount