A. D. 291 ൽ ജനിച്ച വി. ആഗ്നസ് കേവലം 13 വയസുള്ളപ്പോൾ രക്തസാക്ഷിത്വം വരിച്ച ഒരു മഹാവിശുദ്ധയാണ്.കന്യകമാരുടെ മധ്യസ്ഥയായി വണങ്ങപ്പെടുന്ന ഈ വിശുദ്ധയെ സഭാപിതാക്കന്മാർ പോലും ഏറെ ബഹുമാനിച്ചിരുന്നു.ഡയോക്ളീഷൻ ചക്രവർത്തിയുടെ ഭരണകാലത്ത് അന്നത്തെ റോമൻ പ്രീഫക്റ്റിന്റെ മകൻ ആഗ്നസിൽ ആകൃഷ്ടനാവുകയും, എന്നാൽ യേശുവിനെ മണവാളനായി സ്വീകരിച്ചിരുന്ന ആഗ്നസ് അയാളെ നിരസിച്ചുകൊണ്ട് പറഞ്ഞു.
“ഞാന്‍ എന്റെ യേശുവിനെ സ്നേഹിക്കുന്നു, കന്യകയുടെയും, സ്ത്രീ എന്താണെന്ന് അറിയാത്തവന്റെയും പുത്രനായ അവന്റെ സംഗീതം എന്റെ കാതുകള്‍ക്ക് മധുരം പോലെയാണ്. ഞാന്‍ അവനെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്റെ വിശുദ്ധിയോട് കൂടി ഇരിക്കും, ഞാന്‍ അവനെ സ്പര്‍ശിക്കുമ്പോള്‍ എനിക്ക് ശുദ്ധി ലഭിക്കും, ഞാന്‍ അവനെ സ്വന്തമാക്കുമ്പോള്‍ ഞാന്‍ കന്യകയായി തന്നെ തുടരും”.അവളുടെ മറുപടിയില്‍ കുപിതനായ അയാൾ അവളില്‍ കൂറ്റമാരോപിച്ചു നഗര മുഖ്യനായ തന്റെ പിതാവിനു ഒറ്റിക്കൊടുത്തു. അദ്ദേഹം അവളെ പാപികളായ സ്ത്രീകള്‍ പാര്‍ക്കുന്ന ഭവനത്തില്‍ പാര്‍പ്പിച്ചു. എന്നാൽ ഒരു മാലാഖ അവളുടെ സംരക്ഷണത്തിന് ഉണ്ടായിരുന്നു.
പിന്നീട്, നഗ്നയാക്കി അവളെ അപമാനിക്കാൻ ശ്രമിച്ചെങ്കിലും, ശരീരം മുഴുവൻ മൂടത്തക്കവിധം അവളുടെ മുടി വളരാൻ തുടങ്ങുകയും അവളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചവർ അന്ധരാവുകയും ചെയ്തു. തീയിലേക്ക് അവളെ തള്ളിയിട്ടെങ്കിലും തീജ്വാലകൾ അവളെ സ്പർശിച്ചില്ല.തീജ്വാലകള്‍ കെട്ടടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: “എന്റെ രക്ഷകന്റെ പിതാവായ ദൈവമേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ മകന്റെ കാരുണ്യത്താല്‍ എനിക്ക് ചുറ്റുമുണ്ടായിരുന്ന അഗ്നി കെട്ടടങ്ങിയിരിക്കുന്നു” ഞാന്‍ പ്രതീക്ഷിച്ചത് പുല്‍കുവാന്‍ പോവുകയാണ്; ഭൂമിയില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിച്ച അവനില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒന്നായി ചേരും”. അനന്തരം അവളുടെ ആഗ്രഹം നിറവേറപ്പെട്ടു.ക്രൂദ്ധനായ ഒരു പടയാളി അവളെ കഴുത്തറുത്ത് കൊലപ്പെടുത്തി.
ലേഖകൻ: ബ്രദർ ജെറിൻ PDM
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/634
https://www.newmanministry.com/saints/saint-agnes-of-rome
https://youtu.be/386WPZklU7g animated story
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount