1474ൽ ഇറ്റലിയിലെ ഡെസെൻസാനോയിൽ ജനിച്ച വി.ആഞ്ചെല മെരീച്ചി ചെറുപ്പത്തിൽ തന്നെ ദൈവഭക്തിയിൽ ഉറപ്പിക്കപ്പെട്ടിരുന്നു. തന്റെ പിതാവിൽനിന്ന് വിശുദ്ധരുടെ കഥകൾ കേട്ട അവൾ വിശുദ്ധരുടെ ജീവിതം അനുകരിക്കാൻ ശ്രമിച്ചിരുന്നു.ക്രിസ്തുവിന്റെ മണവാട്ടിയായി അവൾ തന്നെത്തന്നെ സമർപ്പിച്ചു. തന്റെ കൗമാരപ്രായത്തിൽ മാതാപിതാക്കളെ രണ്ടുപേരെയും നഷ്ടപ്പെട്ട അവൾ ഏകദേശം 22 വയസ്സായപ്പോൾ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്നു.
ഒരിക്കൽ തനിക്ക് കിട്ടിയ ഒരു ദർശനം അനുസരിച്ച് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു സമൂഹം ആരംഭിക്കുവാൻ അവൾ തീരുമാനിച്ചു. അങ്ങനെ 1535ൽ ‘The company of St.Ursula’ എന്ന സമൂഹം രൂപംകൊണ്ടു.യേശുവിനെ തങ്ങളെ തന്നെ പൂർണമായും സമർപ്പിച്ച ഈ സമൂഹത്തിലെ അംഗങ്ങൾ മഠങ്ങളിൽ താമസിക്കുന്നതിനു പകരം സമൂഹത്തിൽ തന്നെ ജീവിക്കുന്ന രീതിയാണ് പിന്തുടർന്നത്. ഔദ്യോഗിക വ്രതങ്ങളും ഇവർക്കില്ലായിരുന്നു.
1540ൽ തന്റെ എഴുപതാമത്തെ വയസ്സിൽ ഇറ്റലിയിലെ ബ്രെസ്കിയയിൽ വച്ചായിരുന്നു വിശുദ്ധയുടെ മരണം. മരണത്തിന് നാല് വർഷങ്ങൾക്ക് ശേഷം The company of St.Ursula സമൂഹത്തിന്റെ നിയമാവലിക്ക് മാർപാപ്പ അംഗീകാരം നൽകി.1572ൽ വി. ചാൾസ് ബോറോമിയോയുടെ നേതൃത്വത്തിൽ ഈ സമൂഹത്തിന്റെ ഒരു ശാഖയായ ഉർസുലൈൻ സന്യാസസമൂഹം രൂപം കൊണ്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-angela-merici-129
https://youtu.be/YQnuh6pImbc animated story
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount