1502ൽ ഇറ്റലിയിൽ ജനിച്ച വി.ആന്റണി ചെറുപ്പം മുതലേ വിശുദ്ധിയും ദൈവമാതാവിനോടുള്ള ഭക്തിയും അഭ്യസിച്ച് വളർന്നു. തത്വശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദം നേടി. തന്റെ വിളി ശരീരങ്ങളെ സുഖപ്പെടുത്തുകയെന്നതല്ല, മറിച്ച് ആത്മാക്കൾക്ക് സൗഖ്യം നൽകുക എന്നതാണെന്ന് മനസിലാക്കിയ വിശുദ്ധൻ പൗരോഹിത്യപരിശീലനം ആരംഭിക്കുകയും തന്റെ ഇരുപത്താറാം വയസ്സിൽ വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ശക്തമായ സുവിശേഷ പ്രഘോഷണവും ഉപവി പ്രവർത്തനങ്ങളും വഴിയായി ആത്മാക്കളെ യേശുവിലേക്ക് ആകർഷിച്ചിരുന്ന വിശുദ്ധൻ തന്റെ ശുശ്രൂഷകളുടെ നടത്തിപ്പിനായി 1530ൽ Clerics regular of St. Paul എന്ന വൈദികസമൂഹവും പിന്നീട് Angelic sisters of St. Paul എന്ന സന്യാസസമൂഹവും ആരംഭിച്ചു.പ്രവചനവരവും, പരഹൃദയജ്ഞാനവും, ഡെലിവറൻസ് കൃപകളും നിറഞ്ഞിരുന്ന വിശുദ്ധൻ 40 മണി ആരാധനയുടെയും കൂടെക്കൂടെയുള്ള വി. കുർബാനസ്വീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്തിയിരുന്നു.15-16 നൂറ്റാണ്ടുകളിൽ ഇറ്റലിയിൽ കത്തോലിക്കാ സഭ ക്ഷയിച്ചപ്പോൾ വിശുദ്ധന്റെ പ്രവർത്തനങ്ങളാണ് സഭയെ ഉണർത്തിയത്.1539ലായിരുന്നു വിശുദ്ധന്റെ മരണം.1897ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-anthony-mary-zaccaria-529
http://www.pravachakasabdam.com/index.php/site/news/1861
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount