1845ൽ പോളണ്ടിലെ ക്രാക്കോവിൽ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച വി. ആൽബർട്ടിന്റെ യഥാർത്ഥ പേര് ആദം എന്നായിരുന്നു.യുവാവായിരിക്കെ രാഷ്ട്രീയവിഷയങ്ങളിൽ ഇടപെട്ട അദ്ദേഹത്തിന് ഒരു കലാപത്തിനിടെ തന്റെ ഒരു കാല് നഷ്ടപ്പെട്ടു. തുടർന്ന് ഒരു ചിത്രകാരനായി തീർന്ന വിശുദ്ധൻ, മ്യൂണിക്കിലും പാരിസിലുമായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.അങ്ങനെയിരിക്കെ 1874ൽ ശുശ്രൂഷാജീവിതത്തിലേക്ക് ദൈവം തന്നെ വിളിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുകയും, തുടർന്ന് അദ്ദേഹം പോളണ്ടിലേക്ക് തിരികെ പോകുകയും ചെയ്തു.ചിത്രരചനയിലുള്ള തന്റെ കഴിവുകൾ ദൈവമഹത്വത്തിനായി അദ്ദേഹം ഉപയോഗിച്ചു.പാവങ്ങളെ സഹായിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി താത്പര്യപ്പെട്ട അദ്ദേഹം ഒരു ഫ്രാൻസിസ്കൻ മൂന്നാം സഭാംഗമായിക്കൊണ്ട് ആൽബർട്ട് എന്ന പേര് സ്വീകരിച്ചു.പിന്നീട് 1887ൽ ആൽബർടൈൻ ബ്രദേഴ്സ്, 1891ൽ ആൽബർടൈൻ സിസ്റ്റേഴ്സ് എന്നീ സന്യാസസമൂഹങ്ങൾ സ്ഥാപിച്ചു.1916ലായിരുന്നു വിശുദ്ധന്റെ മരണം. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ദൈവവിളിക്ക് പ്രചോദനമായത് വി.ആൽബർട്ടിന്റെ ജീവിതമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.1989ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആൽബർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-albert-chmielowski-498
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount