എ. ഡി 470ൽ ഫ്രാൻസിലെ ബ്രിട്ടണിയിലാണ് വി. ആൽബിനൂസ് ജനിച്ചത്. ബാല്യത്തിൽ തന്നെ അപാര ദൈവഭക്തി പ്രകടിപ്പിച്ച വിശുദ്ധൻ യുവാവായിരിക്കെ തന്റെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ടിന്റില്ലന്റ് ആശ്രമത്തിൽ ചേർന്നു.ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും സ്വീകരിച്ച വിശുദ്ധൻ യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിച്ചു.’യേശുവിനു വേണ്ടി ജീവിക്കുക’ എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം.35ആമത്തെ വയസ്സിൽ ആശ്രമാധിപനായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 25 വർഷം ഈ പദവിയിൽ തുടർന്നു. ഇതിനുശേഷം 529ൽ ആങ്ങേഴ്സിലെ മെത്രാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മെത്രാനായി അക്ഷീണം ശുശ്രൂഷ ചെയ്ത അദ്ദേഹം കുടുംബങ്ങളിലെ നിഷിദ്ധമായ വിവാഹങ്ങൾക്കെതിരെ പ്രവർത്തിച്ചു.ദൈവജനത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം മടുപ്പുകൂടാതെ പ്രവർത്തിച്ചു.
നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ കരങ്ങളിലൂടെ നടന്നിട്ടുണ്ട്.ഇതില്‍ ഒരു ഐതിഹ്യമനുസരിച്ചു, വളരെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി കൊണ്ടിരുന്ന ചില തടവുകാരുടെ മോചനം വിശുദ്ധന് നേടുവാന്‍ കഴിയാതെ വന്നപ്പോള്‍ വിശുദ്ധന്‍ ആ തടവറയുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ഉടനെ തന്നെ ഒരു ഭയങ്കര ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും തന്മൂലം തടവറ തകര്‍ന്ന്‍ അതിലെ തടവുകാരെല്ലാം രക്ഷപ്പെടുകയും ചെയ്തു.എ.ഡി 550ൽ വിശുദ്ധൻ മരണമടഞ്ഞു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=535
https://www.newmanministry.com/saints/saint-albinus
http://www.divine-redeemer-sisters.org/saint-of-the-day/march/1-st-albinus-bishop
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount