എ.ഡി 607 ൽ ജനിച്ച വി. ഇദേഫോൺസസ് തന്റെ മരിയഭക്തിയുടെ പേരിലാണ് സഭയിൽ ഏറ്റവുമധികം അറിയപ്പെടുന്നത്. യുദ്ധത്തിന്റെയും മഹാമാരിയുടെയും കാലഘട്ടത്തിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആത്മീയതയിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.ഇദ്ദേഹം വി. ഇസിദോറിന്റെ ശിഷ്യനായിരുന്നു എന്നാണ് പറയപ്പെടുന്നത്.ചെറുപ്പത്തിൽ തന്നെ മാതാപിതാക്കന്മാരുടെ എതിർപ്പ് മറികടന്ന് തന്റെ ആഗ്രഹമനുസരിച്ച് ഒരു ബെനഡിക്റ്റൻ ആശ്രമത്തിൽ ചേർന്ന അദ്ദേഹം ക്രമേണ അവിടത്തെ ആശ്രമാധിപനായി.എ.ഡി 657ൽ ടോൾഡോയിലെ മെത്രാപ്പൊലീത്തയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശുഷ്കാന്തിയോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു.
ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയിൽ പരി.മറിയത്തിന്റെ ‘നിത്യമായ കന്യകാത്വത്തെ’ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.പരി.അമ്മയ്ക്ക് കന്യക എന്ന വിശേഷണം ആദ്യമായി നൽകിയവരിൽ ഒരാളാണ് വി.ഇദേഫോൺസസ്. എ.ഡി 665 ഡിസംബർ 18ന് പരി.അമ്മ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും, തന്നോടുള്ള ഭക്തിക്ക് പ്രതിഫലമായി മനോഹരമായ ഒരു കാപ്പ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു എന്ന് ദൈവശാസ്ത്രജ്ഞർ പറയുന്നുണ്ട്.
പരി.അമ്മയെപ്പറ്റിയുള്ള അനേകം കൃതികൾ രചിച്ച മഹാനായ എഴുത്തുകാരൻ കൂടിയായ ഈ വിശുദ്ധന്റെ കൃതികളിൽ ചിലത് മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു. എ.ഡി 667 ൽ വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/632
https://www.catholic.org/saints/saint.php?saint_id=396
https://www.roman-catholic-saints.com/chasuble-of-saint-ildephonsus.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount