എ.ഡി 30ൽ ബെത്ലെഹേമിലെ ഒരു യഹൂദകുടുംബത്തിലാണ് വി.ഇവാരിസ്റ്റസ് പാപ്പ ജനിച്ചത് എന്ന് പറയപ്പെടുന്നു. വി.ക്ലെമെന്റ് ഒന്നാമൻ പാപ്പായ്ക്ക് ശേഷം എ.ഡി 99 മുതൽ തിരുസഭയെ നയിച്ച ഇവാരിസ്റ്റസ് പാപ്പാ കത്തോലിക്കാസഭയുടെ അഞ്ചാമത്തെ മാർപാപ്പയാണ്.വി.യോഹന്നാൻ ശ്ലീഹായുടെ മരണം ഇവാരിസ്റ്റസ് പാപ്പായുടെ ഭരണകാലത്താണെന്ന് പറയപ്പെടുന്നു. റോമിൽ അനേകം ഇടവകകൾ രൂപീകരിച്ചുകൊണ്ട് ഇടവകകളായി വേർതിരിച്ചുകൊണ്ടുള്ള ഭരണരീതി ആദ്യമായി ക്രൈസ്തവസഭയിൽ അവതരിപ്പിക്കുന്നത് ഈ വിശുദ്ധനാണ്.ഇടവകകളുടെ ചുമതല വൈദികർക്ക് നൽകുകയും ചെയ്തു. എ.ഡി 107ൽ ശിരശ്ചേദം ചെയ്യപ്പെട്ടാണ് വിശുദ്ധൻ മരിച്ചത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=633
http://www.pravachakasabdam.com/index.php/site/news/2974
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount