എ.ഡി 614ൽ ഇംഗ്ലണ്ടിലെ രാജാവായ എഡ്ബാൽഡിന്റെ മകളായി ജനിച്ച വി. ഈൻസുവിഡ ബാല്യം മുതലേ വിശുദ്ധി കാത്തുസൂക്ഷിച്ചിരുന്നു.ആഡംബരങ്ങളോട് മമത പുലർത്താതിരുന്ന അവൾ പ്രാർത്ഥനയിലായിരുന്നു ആനന്ദം കണ്ടെത്തിയിരുന്നത്. യേശുവിന് തന്റെ ജീവിതം മുഴുവനായി സമർപ്പിക്കുകയും വിവാഹാലോചനകളെ നിരസിച്ചുകൊണ്ട് സന്യാസജീവിതമാണ് തന്റെ ആഗ്രഹമെന്ന് പിതാവിനോട് ഏറ്റുപറയുകയും ചെയ്തു.ആദ്യം അദ്ദേഹം അത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് മകളുടെ അഭ്യർത്ഥനപ്രകാരം അവൾക്ക് അദ്ദേഹം എ.ഡി 630ൽ ഒരു ആശ്രമം പണിതുകൊടുക്കുകയും സന്യാസജീവിതത്തിന് അനുവദിക്കുകയും ചെയ്തു.ഇംഗ്ലണ്ടിലെ ആദ്യത്തെ സന്യാസിനീമഠമായിരുന്നു ഇത്. കുറച്ച് സഹചാരികൾക്കൊപ്പം സന്യാസജീവിതം ആരംഭിച്ച വിശുദ്ധ പ്രാർത്ഥനയ്ക്കും ആദ്ധ്യാത്മിക വായനയ്ക്കുമായി സമയം വിനിയോഗിച്ചു. തിരുവസ്ത്രങ്ങൾ നെയ്യൽ,തുന്നൽപ്പണികൾ, രോഗീശുശ്രൂഷ എന്നിവയെല്ലാം മഠത്തിലെ പ്രവർത്തനങ്ങളായിരുന്നു.റോമിൽ നിന്ന് വന്നിരുന്ന സന്യാസികളായിരുന്നു ഇവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നത്. എ.ഡി 640ൽ മരണമടഞ്ഞ വിശുദ്ധ, അന്ധന് കാഴ്ച നൽകിയതും പിശാചിനെ ബഹിഷ്കരിച്ചതും പോലുള്ള അനേകം അത്ഭുതപ്രവർത്തികൾ തന്റെ ജീവിതകാലത്ത് പ്രവർത്തിച്ചിരുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.oca.org/saints/lives/2019/08/31/102446-saint-eanswythe-abbess-of-folkestone
http://www.pravachakasabdam.com/index.php/site/news/17217
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount