890ൽ സ്വിറ്റ്സർലൻഡിൽ ജനിച്ച ഈ വിശുദ്ധൻ ചെറുപ്പത്തിൽ അനാരോഗ്യം മൂലം കഷ്ടതകൾ അനുഭവിച്ചിരുന്നെങ്കിലും വിദ്യാഭ്യാസത്തിൽ ഏറെ മികവ് പുലർത്തിയിരുന്നു. ഒരു ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേർന്ന് സന്യാസിയായ വിശുദ്ധൻ തുടർന്ന് 923ൽ ജർമനിയിലെ ഓഗ്സ്ബർഗിലെ മെത്രാനായി നിയമിതനായി. അജപാലന ശുശ്രൂഷ ഏറെ ഉത്സാഹത്തോടെ നിർവഹിച്ച വിശുദ്ധൻ തന്റെ രൂപതയിൽ അനേകം ദൈവാലയങ്ങൾ പണിയുകയും ഇടവകസന്ദർശനങ്ങൾ നടത്തുകയും ആശുപത്രികളിൽ കടന്നുചെന്ന് രോഗികളെ പരിചരിക്കുകയും ചെയ്തിരുന്നു. തന്റെ രൂപതയിലെ വൈദികരെ ഒന്നിച്ചുകൂട്ടിയുള്ള കൂടിക്കാഴ്ച്ചകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.തന്റെ ജീവിതത്തിന്റെ അവസാന രണ്ടുവർഷക്കാലം വിശുദ്ധന് തന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടിരുന്നു.
48 വർഷക്കാലത്തെ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തന്റെ സ്ഥാനം രാജി വെച്ചെങ്കിലും സഭാധികാരികൾ അത് അനുവദിച്ചില്ല. അനുസരണത്തോടെ തന്റെ ശുശ്രൂഷ തുടർന്ന വിശുദ്ധൻ 973ൽ മരണമടഞ്ഞു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1862
https://www.catholicnewsagency.com/saint/st-ulric-of-augsburg-291
https://www.catholic.org/saints/saint.php?saint_id=717
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount