വേദപാരംഗതൻ, വിശ്വാസംസംരക്ഷകൻ, കവി എന്നിങ്ങനെ പലവിധത്തിൽ ഏറെ പ്രസിദ്ധിയാർജിച്ചിട്ടുള്ള ഒരു സഭാപിതാവാണ് വി.എഫ്രേം.306ൽ മെസ്സപ്പൊട്ടെമിയായിൽ ജനിച്ച ഈ വിശുദ്ധൻ നിസിബിസിലെ മെത്രാന്റെ കീഴിൽ വിദ്യാഭ്യാസം നടത്തി സ്വദേശത്ത് ഒരു അധ്യാപകനായി.നിസിബിസ് പേർഷ്യാക്കാർ കീഴടക്കിയപ്പോൾ വിശുദ്ധൻ ഏദെസ്സായിലേക്ക് പോവുകയും അവിടെ സന്യാസജീവിതം അനുഷ്ഠിക്കുകയും ചെയ്തു.ദൈവാലയത്തിലെ ഡീക്കനായി അദ്ദേഹം ശുശ്രൂഷ ചെയ്തു.ഒരിക്കൽ സിസേറയിലേക്കുള്ള യാത്രയ്ക്കിടെ വി. ബേസിലിനെ കണ്ടുമുട്ടിയ വിശുദ്ധൻ അനേകം ആത്മീയ ഉപദേശങ്ങൾ അദ്ദേഹത്തിൽ നിന്ന് സ്വീകരിച്ചു.അക്കാലത്ത് സഭയെ പ്രശ്നത്തിലാഴ്ത്തിയിരുന്ന ചില പാഷണ്ഡതകളെ എതിർത്തുകൊണ്ട് സുറിയാനി ഭാഷയില്‍ വിശുദ്ധന്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.അക്കാലത്ത് ദേവാലയങ്ങളില്‍ സുവിശേഷ വായനക്ക് ശേഷം വിശുദ്ധന്റെ പ്രബോധനങ്ങള്‍ വായിക്കാറുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഇതിനുപുറമേ പരിശുദ്ധ അമ്മയെയും, വിശുദ്ധരെയും കീർത്തിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കവിതകളെ കണക്കിലെടുത്ത് “പരിശുദ്ധാത്മാവിന്റെ വീണ ” എന്ന വിശേഷണവും വിശുദ്ധന് ലഭിച്ചു.തിരുസഭയുടെ പൊതു ആരാധനാവസരങ്ങളിൽ അർത്ഥസമ്പന്നമായ ഗാനങ്ങൾ ആദ്യമായി അവതരിപ്പിച്ചവരിൽ ഒരാളാണ് വി.എഫ്രേം.373ലായിരുന്നു വിശുദ്ധന്റെ മരണം.1920ൽ വേദപാരംഗതനായി ഉയർത്തപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1602
https://www.catholicnewsagency.com/saint/st-ephrem-494
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount