ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍.അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു വി.മെദാർദസ്.486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.
ക്രിസ്തുമതവിശ്വാസത്തിന് ഭീഷണിയായി നിലകൊണ്ടിരുന്ന ഒരു പാഷണ്ഡതയെ ഉന്മൂലനം ചെയ്യുന്നതിനായി വിശുദ്ധൻ ഹോർമിസ്ദാസ് മാർപ്പാപ്പയുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് ഒരു സിനഡ് വിളിച്ചുകൂട്ടുകയും പാഷണ്ഡികളുമായി വാഗ്വാദങ്ങൾ നടത്തി അവരെ ഉത്തരം മുട്ടിക്കുകയും ചെയ്തു.
എലൂത്തേരിയസിനോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പാഷണ്ഡികൾ ഒരു ദിവസം അദ്ദേഹത്തിന്റെ പള്ളിയിലേക്കുള്ള യാത്രാമധ്യേ, നിഷ്കരുണം മർദ്ദിച്ച ശേഷം,മരിച്ച നിലയിൽ ഉപേക്ഷിച്ചു. പിന്നീട് സുഖം പ്രാപിച്ചെങ്കിലും ദിവസങ്ങൾ എണ്ണപ്പെട്ടിരുന്ന അദ്ദേഹം മരണക്കിടക്കയിൽ തന്റെ അജഗണത്തെ തന്റെ സുഹൃത്തായ വി.മെദാർദ്ദസിന് ഏൽപ്പിച്ചുകൊടുത്തു.എ. ഡി 529ൽ അദ്ദേഹം മരണമടഞ്ഞു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicity.com/encyclopedia/e/eleutherius,saint.html
http://www.pravachakasabdam.com/index.php/site/news/779
https://www.newadvent.org/cathen/05379a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount