1877ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ച റോസ എന്ന വി.എവുപ്രാസ്യ ചെറുപ്പം മുതലേ പരി.അമ്മയോട് പ്രത്യേക ഭക്തി പുലർത്തിയിരുന്നു.അവളുടെ അമ്മയിൽ നിന്ന് കേട്ട വിശുദ്ധരുടെ ജീവിതകഥകൾ അവളിൽ പ്രാർത്ഥനയോടും പരിഹാരപ്രവർത്തികളോടുമുള്ള അഭിനിവേശം വളർത്തി.ഒമ്പതാം വയസിൽ പരി. അമ്മയുടെ ദർശനം ലഭിച്ച അവൾക്ക് കന്യസ്ത്രീയാവാനുള്ള നിർദ്ദേശം ലഭിച്ചു. വിവാഹലോചനകളുമായി വന്ന അപ്പൻ അവളുടെ ആഗ്രഹത്തെ എതിർത്തെങ്കിലും, വിശുദ്ധയുടെ ഇളയസഹോദരിയുടെ അപ്രതീക്ഷിതമരണം അപ്പന്റെ മനസ്സ് മാറ്റി.1888ൽ കൂനമ്മാവ് മഠത്തിൽ ചേർന്ന അവൾക്ക് താമസിയാതെ തന്നെ രോഗബാധ ഉണ്ടാവുകയും വീട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, തിരുകുടുംബത്തിന്റെ ഒരു ദർശനം ലഭിച്ചതുവഴിയായി രോഗശാന്തി നേടിയ അവൾ തന്റെ പരിശീലനം തുടർന്നു.1898ൽ ആദ്യവ്രതം സ്വീകരിച്ച എവുപ്രാസ്യ 1900ൽ തൃശൂർ അതിരൂപതയിൽ സെന്റ് മേരീസ് കന്യാമഠം സ്ഥാപിക്കപ്പെട്ട അതേ ദിവസം നിത്യവ്രതം സ്വീകരിച്ചു.1904ൽ നോവിസ് മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു.അച്ചടക്കവും വിശുദ്ധിയുമുള്ള സന്യാസിനിമാരെ രൂപപ്പെടുത്തുന്നതിൽ വിശുദ്ധ ശ്രദ്ധ പുലർത്തി.1913ൽ സെന്റ് മേരീസ് മഠത്തിലെ സുപ്പീരിയറായി നിയമിക്കപ്പെട്ട വി.എവുപ്രാസ്യ നാല് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു.ബിഷപ്പ് ജോൺ മേനാച്ചേരിയായിരുന്നു എവുപ്രാസ്യാമ്മയുടെ ആത്മീയ നിയന്താവ്.വിശുദ്ധയുടെ ആത്മീയ ജീവിതരഹസ്യങ്ങൾ മേനാച്ചേരി പിതാവിന് അയച്ച കത്തുകളിൽ അവൾ വെളിപ്പെടുത്തുന്നുണ്ട്.പ്രാർത്ഥിക്കുന്ന അമ്മ എന്നായിരുന്നു ആളുകൾ എവുപ്രാസ്യാമ്മയെ വിളിച്ചിരുന്നത്.1952ൽ തന്റെ 75ആം വയസിലാണ് വിശുദ്ധ മരണമടയുന്നത്.2014ൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/3965
http://www.sainteuphrasia.com/homem/inner/10
https://www.syromalabarchurch.in/saints.php?saintname=euphrasia&page=home#
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount