ആറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന വി.ഏലിയുത്തേരിയസിന്റെ ജീവിതത്തെക്കുറിച്ച് പരിമിതമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. സ്പൊലെറ്റൊയിലുള്ള സെന്റ് മാർക്സ് ആശ്രമത്തിലെ ആശ്രമാധിപനായിരുന്ന വിശുദ്ധനിൽ അത്ഭുതപ്രവർത്തനവരം പ്രകടമായിരുന്നു.ഒരിക്കൽ തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരോടൊപ്പം ജീവിക്കുന്നതിനാൽ, പിശാചിന് ഇവനെ തൊടാൻ പേടിയായിരിക്കും”.
ആത്മപ്രശംസ അടങ്ങിയിരുന്ന ഈ വാക്കുകൾ മൂലമായിരിക്കാം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി.തന്റെ പിഴവ് മനസിലാക്കിയ വിശുദ്ധൻ വിനയപൂർവം അത് ഏറ്റുപറയുകയും ആശ്രമവാസികളോട് ചേർന്ന് പരിഹാരം ചെയ്ത് പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ കുട്ടി വീണ്ടും സൗഖ്യം പ്രാപിച്ചു.മഹാനായ വി.ഗ്രിഗറി ഒന്നാമൻ പാപ്പായ്ക്ക് ഒരിക്കൽ ഉയിർപ്പുതിരുനാളിന് ഒരുക്കമായുള്ള ഉപവാസം നടത്താൻ സാധിക്കാതെ വന്നപ്പോൾ വി. എലിയുത്തെരിയൂസ് അദ്ദേഹത്തോടൊപ്പം ദൈവാലയത്തിൽ പോയി പ്രാർത്ഥിക്കുകയും പ്രാർത്ഥന കഴിഞ്ഞ് ദൈവാലയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പാപ്പായുടെ ശാരീരിക അസ്വസ്ഥതകൾ മാറുകയും ചെയ്തു.മരിച്ച ഒരാളെ ഇദ്ദേഹം ഉയിർപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച വിശുദ്ധൻ റോമിലെ സെന്റ് ആന്‍ഡ്രൂസ് ആശ്രമത്തിൽ വച്ച് 585ലാണ് ഇഹലോകവാസം വെടിഞ്ഞത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=44
http://www.pravachakasabdam.com/index.php/site/news/2461
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount