1480ൽ ഇറ്റലിയിൽ ജനിച്ച വി.കജേറ്റൻ വിദ്യാഭ്യാസത്തിലും ദൈവഭക്തിയിലും മികവ് പുലർത്തിയിരുന്നു. ഒരു അഭിഭാഷകനായി ജോലി ചെയ്തുകൊണ്ടിരിക്കെ പൗരോഹിത്യശുശ്രൂഷയിലേക്കുള്ള തന്റെ ദൈവവിളി മനസിലാക്കിയ വിശുദ്ധൻ 1516ൽ പൗരോഹിത്യം സ്വീകരിച്ചു. പുരോഹിതനായശേഷം ആറ് വർഷത്തോളം റോമൻ കൂരിയയിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് കൂടുതൽ പ്രേഷിതപ്രവർത്തനങ്ങളിലേക്ക് കടന്നു. രോഗികളെ ശുശ്രൂഷിച്ചും നിർധനരെ സഹായിച്ചും ആത്മാക്കളെ യേശുവിലേക്കടുപ്പിച്ച വിശുദ്ധൻ തുടർന്ന് Congregation of Clerics Regular of the Divine providence എന്ന സന്യാസസഭയും സ്ഥാപിച്ചു.അച്ചടക്കമില്ലാതെ ജീവിച്ചിരുന്ന അന്നത്തെ പുരോഹിതരുടെ ജീവിതരീതികളോട് ജനങ്ങൾ തികഞ്ഞ എതിർപ്പ് പുലർത്തിയിരുന്നു.തന്റെ പുതിയ സന്യാസസഭയുടെ സ്ഥാപനത്തിലൂടെ ഈ കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ടുവരാനാണ് വിശുദ്ധൻ ശ്രമിച്ചത്. ജനങ്ങൾ തരുന്ന സഹായങ്ങൾക്കൊണ്ട് ജീവിച്ചിരുന്ന ഈ സഭാംഗങ്ങൾ തികഞ്ഞ ദൈവാശ്രയബോധവും ലൗകികജീവിതത്തോട് മമതയില്ലാത്തവരുമായിരുന്നു.സാമൂഹ്യസേവനവും ആത്മാക്കളുടെ രക്ഷയും ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ഈ സന്യാസഭയുടെ സഹസ്ഥാപകൻ പിൽക്കാലത്ത് മാർപാപ്പയായ പോൾ നാലാമനാണ്.1547ൽ രോഗബാധിതനായി മരണമടഞ്ഞ വിശുദ്ധൻ 1671ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=30
http://www.pravachakasabdam.com/index.php/site/news/2101
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount