1550ൽ നേപ്പിൾസിൽ ജനിച്ച വി.കമില്ലസിന് ചെറുപ്പത്തിൽ തന്നെ തന്റെ അമ്മയെ നഷ്ടപ്പെട്ടു. സൈനികനായിരുന്ന വിശുദ്ധന്റെ പിതാവ് മകനെ സൈന്യത്തിൽ ചേർത്തു. ഒരു സൈനികന് വേണ്ട ആരോഗ്യവും ശരീരപ്രകൃതിയുമൊക്കെ ഉണ്ടായിരുന്ന കമില്ലസ് എന്നാൽ ചൂതാട്ടം, ചീട്ടുകളി പോലുള്ള ദുഃശീലങ്ങൾക്ക് അടിമപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു യുദ്ധത്തിനിടെ കാലിന് പരിക്കേറ്റ വിശുദ്ധൻ സൈന്യത്തിൽനിന്ന് പുറത്തായി. ജോലി അന്വേഷിച്ച് നടന്ന അദ്ദേഹത്തിന് ഒടുവിൽ ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ ജോലി ലഭിച്ചു. ആശ്രമത്തിൽവച്ച് ഒരു പ്രഭാഷണം കേൾക്കാനിടയായ വിശുദ്ധൻ തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും സമ്പൂർണമായ ഒരു മാനസാന്തരത്തിലേക്ക് കടക്കുകയും ചെയ്തു.ആശ്രമത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും കാലിലെ മുറിവ് മൂലം അദ്ദേഹത്തിന് അത് സാധിച്ചില്ല. പിന്നീട് റോമിൽ ചെന്ന് ഒരു ആശുപത്രിയിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം വൈകാതെ ആശുപത്രിയുടെ ഡയറക്ടർ ആയി.ഇക്കാലത്ത് അദ്ദേഹം വി. ഫിലിപ്പ് നേരിയുമായി പരിചയത്തിലാവുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രോഗികൾക്ക് ആത്മീയശുശ്രൂഷകൾ നൽകുന്ന ഒരു വൈദികനാകാൻ തീരുമാനിക്കുകയും ചെയ്തു. വൈദികനായശേഷം പുതിയ ഒരു സന്യാസസമൂഹം രൂപീകരിക്കുകയും, രോഗികൾക്കുവേണ്ടിയുള്ള ആത്മീയവും ഭൗതികവുമായ ശുശ്രൂഷകൾ അവരുടെ പ്രധാനദൗത്യമായി സ്വീകരിക്കുകയും ചെയ്തു.1586ലാണ് കമല്ലിയൻ സഭയ്ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നത്.ജീവൻ പോലും പണയം വെച്ച് യുദ്ധഭൂമികളിലും മറ്റും കമല്ലിയൻ വൈദികർ ശുശ്രൂഷ ചെയ്തിരുന്നു.1614ൽ മരണമടഞ്ഞ വിശുദ്ധൻ 1746ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=265
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount