1522 ഏപ്രിൽ 23ന് ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച ഈ വിശുദ്ധയുടെ യഥാർത്ഥ പേര് അലക്സാൻഡ്രീന എന്നായിരുന്നു.ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അവൾ പ്രാർത്ഥനാജീവിതത്തിൽ വളരെ താല്പര്യം കാണിച്ചിരുന്നു.ദൈവഭക്തയായിരുന്ന തന്റെ അമ്മൂമ്മ വഴിയാണ് അവൾ വിശ്വാസത്തിൽ വളര്‍ന്നു വന്നത്. പന്ത്രണ്ടാം വയസ്സിൽ ഡൊമിനിക്കൻ സന്യാസസമൂഹത്തിൽ ചേർന്ന അവൾ കാതറിൻ എന്ന പേര് സ്വീകരിച്ചു.വളരെ ചെറുപ്പത്തില്‍ തന്നെ കാതറിന്‍, മഠത്തില്‍ സന്യാസിനീ വൃതം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്നവരുടെ മേല്‍നോട്ടക്കാരിയായി, പിന്നീട് സഹ-ആശ്രമാധിപയുമായി. അവള്‍ക്ക് 25 വയസ്സായപ്പോള്‍ ആ മഠത്തിലെ മുഖ്യാധിപയുമായി തീര്‍ന്നു.
വിശുദ്ധ ഫിലിപ്പ് നേരിയുടെ സമകാലികയായിരുന്ന ഈ വിശുദ്ധ, ജീവിച്ചിരിക്കുമ്പോൾ തന്നെ റോമിലായിരുന്ന ഫിലിപ്പ് നേരിയോട് ദർശനങ്ങളിലൂടെ സംഭാഷണം നടത്തിയിരുന്നതായി അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ഉച്ച മുതൽ വെള്ളിയാഴ്ച വൈകിട്ട് 3:00 വരെ ഈശോയുടെ പീഡാനുഭവത്തേക്കുറിച്ച് ഇടമുറിയാതെ ധ്യാനിക്കുവാനുള്ള കൃപ അവൾക്ക് ലഭിച്ചിരുന്നു.ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങള്‍ വെറും വെള്ളവും അപ്പവും മാത്രം ഭക്ഷിച്ചു കൊണ്ടവള്‍ ഉപവസിച്ചു. ചില അവസരങ്ങളില്‍ അവള്‍ ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു. മാത്രമല്ല കഠിനമായ അച്ചടക്കവും, കൂര്‍ത്ത ഇരുമ്പ് ചങ്ങല തന്റെ ചര്‍മ്മത്തിന് മുകളില്‍ ധരിച്ചുകൊണ്ട് അവള്‍ തന്റെ ശരീരത്തേയും സഹനം വഴി ശുദ്ധീകരിച്ചു.
പഞ്ചക്ഷതധാരി കൂടിയായ വിശുദ്ധ കാതറിൻ ആഴമായ ദൈവൈക്യത്തിൽ ആയിരിക്കുമ്പോൾ അവളുടെ വിരലിൽ ഒരു വജ്രമോതിരം കാണപ്പെട്ടിരുന്നു. യേശുവുമായുള്ള അവളുടെ ആത്മീയ വിവാഹം സൂചിപ്പിക്കുന്നതായിരുന്നു ഇത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/744
https://www.ewtn.com/catholicism/saints/catherine-de-ricci-515
https://www.catholicnewsagency.com/saint/st-catherine-de-ricci-146
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount