ഒരു അടിമയുടെ മകനായി ജനിച്ച വി. കാലിസ്റ്റസ് ഒന്നാമൻ പാപ്പ ഒരു ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ സ്ഥാപനം പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് ഒളിച്ചോടേണ്ടി വന്നു. പിന്നീട് റോമിലെത്തിയ അദ്ദേഹത്തെ സെഫിറിനൂസ് പാപ്പ പള്ളിവക സ്വത്തുക്കളുടെ മേൽനോട്ടം ഏൽപ്പിച്ചു.പീഡനങ്ങളേറ്റ് രക്തസാക്ഷിത്വം വരിക്കുന്ന ക്രിസ്ത്യാനികളുടെ മൃതദേഹം ഭൂഗർഭ കല്ലറകളിൽ അടക്കം ചെയ്യാനുള്ള ചുമതലയും അദ്ദേഹത്തിന് നല്കപ്പെട്ടു.വി. കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണ് ഈ കല്ലറകൾ ഇന്നും അറിയപ്പെടുന്നത്. പിന്നീട് മാർപ്പാപ്പ അദ്ദേഹത്തെ ഡീക്കനായും തുടർന്ന് തന്റെ ഉപദേഷ്ടാവായും നിയമിച്ചു.എ.ഡി 219ൽ സെഫിറിനൂസ് പാപ്പായുടെ മരണത്തോടെ അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. സഭയുടെ കാരുണ്യത്തിന്റെ മുഖം ഉയർത്തിക്കാട്ടിക്കൊണ്ട് വ്യഭിചാരം, കൊലപാതകം പോലുള്ള മാരകപാപങ്ങൾക്ക് പരസ്യപ്രായശ്ചിത്തം ചെയ്‌താൽ പാപമോചനം നൽകാമെന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടു. നിയമങ്ങളിൽ വരുത്തിയ ഇളവുകൾ അദ്ദേഹത്തിന് അനേകം ശത്രുക്കൾ ഉണ്ടാകുന്നതിന് കാരണമായി.എ.ഡി 222ൽ ഒരു വിപ്ലവമുണ്ടായതിനെത്തുടർന്ന് ശത്രുക്കൾ അദ്ദേഹത്തെ പീഡനങ്ങൾക്ക് വിധേയനാക്കുകയും ഒരു കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-callistus-i-393
https://www.catholic.org/saints/saint.php?saint_id=31
http://www.pravachakasabdam.com/index.php/site/news/2805
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount