1461 ൽ പോളണ്ടിലെ കാസിമിർ 4ആമൻ രാജാവിന്റെ പുത്രനായി ജനിച്ച ഈ വിശുദ്ധൻ ചെറുപ്പത്തിൽ തന്നെ തന്റെ അധ്യാപകനായിരുന്ന ഡഗ്ലസ് എന്ന വൈദികന്റെ സ്വാധീനത്താൽ അപാരമായ ദൈവഭക്തിയിലും വിനയത്തിലും വളർന്നുവന്നു. രാജകുമാരൻ ആയിരുന്നിട്ടും ആഡംബരങ്ങളെ വെറുത്ത ഈ വിശുദ്ധൻ രാത്രികാലങ്ങൾ പ്രാർത്ഥനയ്ക്കും ഈശോയുടെ പീഡാസഹനങ്ങളെപറ്റിയുള്ള ധ്യാനത്തിനുമായി ചെലവഴിച്ചു. മെത്തയ്ക്ക് പകരം തറയിൽ കിടന്നായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ലളിതമായ വസ്ത്രധാരണം നടത്തിയിരുന്ന ഈ വിശുദ്ധൻ ശാന്തനും പ്രസരിപ്പ് നിറഞ്ഞവനുമായിരുന്നു.പരിശുദ്ധ അമ്മയോടുള്ള അപാരമായ ഭക്തിയാല്‍ വിശുദ്ധന്‍ എപ്പോഴും ലാറ്റിന്‍ സ്തുതിയായ “ഓംനി ഡൈ മാരിയേ” (Omni die Mariae) ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു.
ഒരിക്കല്‍ ഹംഗറിയിലേക്കു സൈന്യത്തെ നയിക്കാന്‍ രാജാവ് വി.കാസിമിറിനോട് കല്‍പിച്ചു. കാസിമീറിനു താത്പര്യമില്ലായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹപ്രകാരം സൈന്യത്തെ നയിച്ചു. എന്നാല്‍, ഇടയ്ക്കു വച്ചു ദൈവഹിതം മനസ്സിലാക്കി ആ ഉദ്യമം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിപ്പോന്നു. അന്നത്തെ മാർപാപ്പയായിരുന്ന സിക്സറ്റസ് നാലാമന്‍ പാപ്പയും ഈ തീരുമാനത്തെ പിന്തുണച്ചു.എന്നാൽ, ഇതിൽ ക്ഷുഭിതനായ രാജാവ് കാസിമീറിനെഡോബ്സ്കി കൊട്ടാരത്തിലേക്ക് നാടുകടത്തി. യാതൊരു എതിര്‍പ്പും കൂടാതെ വിശുദ്ധന്‍ അതനുസരിക്കുകയും മൂന്ന് മാസക്കാലത്തോളം ആ കൊട്ടാരത്തില്‍ തടവില്‍ കഴിയുകയും ചെയ്തു.
അദ്ദേഹം തന്റെ പഠനങ്ങളിലേക്കും, പ്രാര്‍ത്ഥനകളിലേക്കും തിരികെ പോന്നു. തന്റെ പിതാവിന്റെ അഭാവത്തില്‍ അദ്ദേഹം കുറേക്കാലം പോളണ്ടിലെ വൈസ്രോയിയായി സേവനമനുഷ്ട്ടിച്ചു.ശ്വാസ-കോശ സംബന്ധമായ അസുഖം മൂലം 1484-ല്‍ തന്റെ 26-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെട്ടു.1521ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.പോളണ്ടുകാര്‍ “സമാധാന സ്ഥാപകന്‍” എന്ന വിശേഷണം നല്‍കി വിശുദ്ധ കാസിമിറിനെ ഇന്നും ബഹുമാനിക്കുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/850
https://www.catholic.org/saints/saint.php?saint_id=33
https://www.catholicnewsagency.com/saint/st-casimir-of-poland-167
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount