എ ഡി 634ൽ ജനിച്ച വടക്കേ ഇംഗ്ലണ്ടിൽ ഏറെ വണങ്ങപ്പെടുന്ന ഈ വിശുദ്ധന്റെ ജനനം ഇംഗ്ലണ്ടിലെ നോർത്തംബ്രിയയിലാണ് എന്ന് പറയപ്പെടുന്നു. ഒരു രാജവംശത്തിലാണ് ജനിച്ചത് എങ്കിലും ചെറുപ്പത്തിൽ തന്നെ അനാഥനാക്കപ്പെട്ട വിശുദ്ധൻ ഒരു ആട്ടിടയനായി ജോലി ചെയ്തു.യുവാവായിരിക്കെ തന്നെ അദ്ദേഹം റ്റ്വീഡ് നദീക്കരയിലുള്ള വി.ഈറ്റായുടെ കീഴിലുള്ള മെല്‍റോസ് ആശ്രത്തിലെ സന്യാസിയായി തീര്‍ന്നു. അവിടത്തെ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ബോയിസില്‍ നിന്നാണ് വിശുദ്ധൻ സന്യാസജീവിതരീതികളും, സുവിശേഷങ്ങളും ആര്‍ജിച്ചെടുത്തത്.ബോയിസിലിന്റെ മരണത്തേതുടര്‍ന്ന്‍ 664-ല്‍ കുത്ബെര്‍ട്ട് മെല്‍റോസ് ആശ്രമത്തിലെ പ്രിയോര്‍ ആയി.സകല ചരാചരങ്ങളോടും വളരെ സ്നേഹപൂര്‍വ്വമാണ് വിശുദ്ധന്‍ പെരുമാറിയിരുന്നത്. പാറകളോടും, കടലിനോടും വരെ വിശുദ്ധന് സ്നേഹമായിരുന്നു.പക്ഷികളും, മൃഗങ്ങളും വിശുദ്ധന്റെ വിളിപ്പുറത്തെത്തുമായിരുന്നു.ഈ സമയം മാരകമായ പ്ലേഗ് രോഗം പിടിപെട്ട വിശുദ്ധന് തന്റെ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുവരാൻ പിന്നീട് ഒരിക്കലും സാധിച്ചില്ല. കുറേക്കാലം ഫാർനെ ദ്വീപിൽ അദ്ദേഹം ഏകാന്തവാസം കഴിച്ചു.നോര്‍ത്തംബര്‍ലാന്‍ഡിലെ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് വിശുദ്ധന്‍ ഇഷ്ടത്തോടെയല്ലെങ്കില്‍ പോലും 684-ല്‍ ഹെക്സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് അദ്ദേഹം ലിന്‍ഡിസ്ഫാര്‍ണെ സഭയിലെ മെത്രാനായി. അനേകം അത്ഭുത പ്രവർത്തനങ്ങൾ നടത്തിയ വിശുദ്ധൻ ബ്രിട്ടന്റെ അത്ഭുത പ്രവർത്തകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് വീണ്ടും രോഗബാധിതനായ വിശുദ്ധൻ തുടർന്ന് മെത്രാൻ പദവി ഉപേക്ഷിക്കുകയും വിശ്രമ ജീവിതം നയിക്കുകയും ചെയ്തു. എ ഡി 687ലായിരുന്നു വിശുദ്ധന്റെ മരണം. നൂറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ ഭൗതികശരീരം അഴുകാതെ ഇരുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/920
https://www.catholic.org/saints/saint.php?saint_id=491
https://www.newadvent.org/cathen/04578a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount