എ.ഡി 320 ൽ വി.ഹെലെന രാജ്ഞിയാണ് ഈശോയെ തറച്ച കുരിശ് കണ്ടെത്തുന്നത്.വിശുദ്ധയുടെ മകനായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ഒരിക്കൽ ഒരു യുദ്ധത്തിൽ പരാജയത്തിന്റെ വക്കിലെത്തിയപ്പോൾ അദ്ദേഹം ഒരു കുരിശ് ആകാശത്തിൽ ദർശിച്ചു.’ഈ അടയാളം കൊണ്ട് നീ വിജയം നേടും’ എന്ന ഒരു വാക്യവും അതോടൊപ്പം ദർശിച്ചു.തുടർന്ന് അദ്ദേഹം കുരിശടയാളം പതിച്ച പതാകയുമായി യുദ്ധത്തിന് പോവുകയും അതിൽ വിജയം നേടുകയും ചെയ്തു. അതേത്തുടർന്നാണ് അദ്ദേഹം ക്രിസ്തീയവിശ്വാസം സ്വീകരിക്കുന്നതും 313ൽ മിലാൻ വിളംബരത്തിലൂടെ ക്രിസ്ത്യാനികൾക്കുനേരെയുള്ള മതപീഡനം അവസാനിപ്പിക്കുന്നതും.614ൽ പേർഷ്യാക്കാർ ജെറുസലേം ആക്രമിച്ച് അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വി.കുരിശിന്റെ തിരുശേഷിപ്പ് പേർഷ്യയിലേക്ക് കൊണ്ടുപോയി. പിന്നീട് 629ൽ ഹിരാക്ലിയസ് ചക്രവർത്തി പേർഷ്യ ആക്രമിച്ച് വി.കുരിശിന്റെ തിരുശേഷിപ്പ് തിരികെ ജെറുസലേമിൽ എത്തിച്ചു.ഇതിനുശേഷമാണ് കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ സഭയിൽ സാർവ്വത്രികമായി ആഘോഷിക്കപ്പെട്ട് തുടങ്ങിയത്.നമ്മുടെ രക്ഷകനായ ഈശോ കുരിശിലൂടെ നേടിത്തന്ന വിജയത്തെ ഈ തിരുനാളിൽ നാം പ്രത്യേകം അനുസ്മരിക്കുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/the-exaltation-of-the-holy-cross-594
http://www.pravachakasabdam.com/index.php/site/news/2528
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount