Saturday, April 13, 2024

വിശുദ്ധ കോളെറ്റ് – മാർച്ച്‌ 6

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1381 ജനുവരി 13ന് ഫ്രാൻസിലെ പിക്കാർഡിയിൽ ജനിച്ച വി.കോളെറ്റ് അവളുടെ മാതാപിതാക്കളുടെ 60കളിൽ പിറന്ന ഒരു അത്ഭുത ശിശുവായിരുന്നു.തന്റെ പതിനേഴാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൾ സ്വത്തുക്കളെല്ലാം ദരിദ്രർക്ക് കൊടുത്തതിനു ശേഷം ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന് ഏകാന്ത ജീവിതം നയിച്ചു. എന്നാൽ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകയായിരുന്ന വിശുദ്ധ ക്ലാരയുടെ ‘ഒന്നാം നിയമം’ എന്നറിയപ്പെട്ടിരുന്ന നിയമാവലി അതിന്റെ പൂർണ്ണതയിൽ വീണ്ടെടുക്കുന്നതിനായി വിശുദ്ധ ഫ്രാൻസിസ് അവളെ ചുമതലപ്പെടുത്തുന്നതായി ഒരു ദർശനം അവൾക്ക് ലഭിച്ചു. എന്നാൽ ഇത് കാര്യമാക്കാതെ നിഷ്ക്രിയയായി തുടർന്ന അവൾക്ക് ഇതിന്റെ ഫലമായി മൂന്നുദിവസം അന്ധയായും ഊമയായും കഴിയേണ്ടി വന്നു.

പിന്നീട് തന്റെ ആധ്യാത്മിക നിയന്താവിന്റെ പ്രോത്സാഹനത്തോടുകൂടി 1406ൽ തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുന്നതിനായി അവൾ ആശ്രമം ഉപേക്ഷിച്ചു.തുടര്‍ന്ന് കീറി തുന്നിയ ഒരു പഴയ സഭാവസ്ത്രവും ധരിച്ച്, നഗ്നപാദയായി വിശുദ്ധ നൈസിലേക്ക് പോയി. തുടക്കത്തിൽ അനേകം എതിർപ്പുകൾ നേരിട്ട വിശുദ്ധ, മതഭ്രാന്തി,മന്ത്രവാദിനി എന്നിങ്ങനെയൊക്കെ മുദ്രകുത്തപ്പെട്ടെങ്കിലും ക്ഷമയോടെ അവൾ അവയെ നേരിട്ടു. ക്രമേണ ആളുകളിൽ ഈ മനോഭാവത്തിന് മാറ്റം വന്നു. നവീകരണത്തോടെ അനുഭാവമുണ്ടായിരുന്ന അനേകർ അവളോടൊപ്പം ചേർന്നു. ഇങ്ങനെ 1410ൽ പാവപ്പെട്ടവരുടെ ക്ലാരസഭയിൽ കോളേറ്റ് വീണ്ടെടുത്ത നിയമാവലി സ്വീകരിക്കപ്പെട്ടു. 17ഓളം സന്യാസിനിമഠങ്ങൾ അവൾ സ്ഥാപിച്ചു. ഇതിനിടയില്‍ മാര്‍പാപ്പാമാരുടെ ഭിന്നത നീക്കുവാനുള്ള വിശുദ്ധ വിന്‍സെന്റ്‌ ഫെറെറിന്റെ ശ്രമത്തില്‍ വിശുദ്ധ അദ്ദേഹത്തെയും സഹായിച്ചു.

വിശുദ്ധ ഫ്രാന്‍സിസിനേപോലെ വിശുദ്ധ കോളെറ്റിനും യേശുവിന്റെ സഹനങ്ങളോട് അപാരമായ ഭക്തിയുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഉപവസിക്കുകയും യേശുവിന്റെ പീഡനങ്ങളേക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമായിരുന്നു. തന്റെ മരണം എന്നാണെന്ന് അവൾക്ക് നേരത്തെ വെളിപ്പെടുത്തപ്പെട്ടിരുന്നു.67ആം വയസ്സിൽ വിശുദ്ധ മരണമടഞ്ഞു.1807ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതിമാരുടെ പ്രത്യേക മധ്യസ്ഥയായി ഈ വിശുദ്ധ വണങ്ങപ്പെടുന്നു.

ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team

കടപ്പാട്:പ്രവാചകശബ്ദം

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/848

https://www.catholic.org/saints/saint.php?saint_id=268

https://www.google.com/url?sa=t&source=web&rct=j&url=https://m.youtube.com/watch%3Fv%3DvQrQcQRP9ZY&ved=2ahUKEwjCqZD-zb39AhVo6XMBHRM6AHAQ78AJegQIJRAB&usg=AOvVaw3x6tpU9UFC7DD3rtCYfGTt

Saint Colette of Corbie, Patron Saint of Childless Couples Trying to Conceive

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111