മൂന്നാം നൂറ്റാണ്ടിൽ അറേബ്യായിൽ ജനിച്ച ഇരട്ടസഹോദരന്മാരായ ഈ വിശുദ്ധർ രണ്ടുപേരും വൈദ്യന്മാരായിരുന്നു.സിറിയയിൽ വൈദ്യശാസ്ത്രപഠനം നടത്തിയ ശേഷം സിലീസ്യായിലായിരുന്നു അവർ താമസിച്ചിരുന്നത്.ക്രിസ്തീയ ഉപവി പരിശീലിക്കുന്നതിനായി അവർ പ്രതിഫലം കൂടാതെയായിരുന്നു ചികിത്സ നടത്തിയിരുന്നത്.തങ്ങളുടെ തൊഴിലിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം.ഇക്കാലത്തായിരുന്നു ഡയോക്ളീഷൻ ചക്രവർത്തിയുടെ മതപീഡനം അരങ്ങേറിയിരുന്നത്.ക്രിസ്തീയവിശ്വാസം പ്രചരിപ്പിച്ചു എന്ന കുറ്റമാരോപിച്ചുകൊണ്ട് സിലീസ്യായിലെ ഗവർണറായിരുന്ന ലിസിയാസ് ഇരുവരെയും അറസ്റ്റ് ചെയ്തു. നിരവധി പീഡനങ്ങളിലൂടെ കടത്തിവിട്ട ശേഷം എ.ഡി 303ൽ വിശുദ്ധരെ രണ്ടുപേരെയും ശിരശ്ചേദനം ചെയ്തു.അനേകം രോഗസൗഖ്യങ്ങൾ ഈ വിശുദ്ധരുടെ മധ്യസ്ഥം വഴിയായി നടന്നിട്ടുണ്ട്.ഒരിക്കൽ ജസ്റ്റീനിയൻ ചക്രവർത്തിക്ക് ഇത്തരമൊരു രോഗസൗഖ്യം ലഭിച്ചിരുന്നു.സഭയിലെ പഴക്കമേറിയ തിരുനാളുകളിൽ ഒന്നാണ് കോസ്മോസിന്റെയും ദമിയാനോസിന്റെയും തിരുനാൾ.വി. ലൂക്കായോടൊപ്പം വൈദ്യന്മാരുടെ പ്രത്യേകമധ്യസ്ഥരായി ഈ വിശുദ്ധരും വണങ്ങപ്പെടുന്നു.
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=471
https://www.loyolapress.com/catholic-resources/saints/saints-stories-for-all-ages/saints-cosmas-and-damian
http://www.pravachakasabdam.com/index.php/site/news/2667
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount