വിശുദ്ധ ക്രിസ്റ്റീന
July 24
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
മൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന വി.ക്രിസ്റ്റീന ഒരു മജിസ്‌ട്രേറ്റിന്റെ മകളായിരുന്നു.വിഗ്രഹാരാധകനായിരുന്ന അയാൾ വിശുദ്ധയെ ഒരു വിജാതീയ പുരോഹിതയാക്കുവാൻ ആഗ്രഹിച്ചു. ഇതിനായി വിഗ്രഹങ്ങൾ നിറച്ച ഒരു മുറിയിൽ വിശുദ്ധയെ അയാൾ പൂട്ടിയിട്ടു. എന്നാൽ വിഗ്രഹങ്ങൾ ദൈവങ്ങളല്ലെന്ന ബോധ്യം വിശുദ്ധയ്ക്കുണ്ടായിരുന്നു. യഥാർത്ഥ ദൈവം ആരാണെന്ന് അതുവരെ വിശുദ്ധ അറിഞ്ഞിട്ടില്ലായിരുന്നു.”ദൈവമേ എനിക്ക് അങ്ങ് സ്വയം വെളിപ്പെടുത്തി തരണമേ” എന്ന് തീക്ഷ്ണമായി അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. അതേത്തുടർന്ന് ഒരു മാലാഖ അവൾക്ക് പ്രത്യക്ഷപ്പെടുകയും യേശുക്രിസ്തുവിന്റെ സുവിശേഷം അവൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.യേശുവിനെ തന്റെ രക്ഷകനായി അവൾ സ്വീകരിച്ചു. വിശ്വാസത്തെപ്രതി അവൾക്ക് വലിയ സഹനങ്ങൾ അനുഭവിക്കേണ്ടുവരുമെന്നും മാലാഖ അവളോട് പറഞ്ഞു. ക്രിസ്തുവിശ്വാസം സ്വീകരിച്ചശേഷം അവൾ തന്റെ മുറിയിലെ എല്ലാ വിഗ്രഹങ്ങളും പുറത്തേക്കെറിഞ്ഞ് തകർത്തുകളഞ്ഞു.ഇതറിഞ്ഞ അവളുടെ പിതാവ് അവളെ ക്രൂരപീഡനങ്ങൾക്ക് വിധേയയാക്കി. പിതാവിന്റെ മരണശേഷം അധികാരമേറിയ മറ്റ് ന്യായാധിപന്മാരും അവളെ പീഡനങ്ങളിലൂടെ കടത്തിവിട്ടു. ഇരുമ്പ് ചമ്മട്ടികൊണ്ട് അടിപ്പിക്കുക,തീപ്പന്തം ഉപയോഗിച്ച് പൊള്ളിക്കുക, വിഷപ്പാമ്പുകളെ വിട്ട് ആക്രമിപ്പിക്കുക എന്നിങ്ങനെയുള്ള വിവിധ പീഡനങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു.ഒടുവിൽ അവളുടെ കഴുത്തിൽ ഒരു കല്ല് കെട്ടി അവളെ പുഴയിൽ താഴ്ത്തിയപ്പോൾ ഒരു കൂട്ടം മാലാഖമാർ അവളെ രക്ഷിക്കുകയും വെള്ളത്തിനുമീതെ നടന്ന് അവൾ കരയിലെത്തുകയും ചെയ്തു.ഏറ്റവുമൊടുവിൽ എ.ഡി 295ൽ ശിരശ്ചേദം ചെയ്യപ്പെട്ടാണ് വിശുദ്ധ രക്തസാക്ഷിത്വം വരിക്കുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=148
https://sanctoral.com/en/saints/saint_christina.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount