1194ൽ ഇറ്റലിയിലെ അസീസ്സിയിലുള്ള ഒരു പ്രഭുകുടുംബത്തിൽ ജനിച്ച വി.ക്ലാര ചെറുപ്പത്തിൽ തന്നെ ദൈവഭക്തി ഉദാരത,ശാന്തത എന്നീ സ്വഭാവഗുണങ്ങളുള്ളവളായിരുന്നു.കൗമാരപ്രായത്തിൽ അവൾ അസീസ്സിയുടെ തെരുവുകളിൽ പ്രസംഗിച്ചുകൊണ്ടിരുന്ന വി.ഫ്രാൻസിസിന്റെ പ്രഭാഷണം കേട്ട് സുവിശേഷം അതിന്റെ പൂർണതയിൽ ജീവിക്കാൻ ആഗ്രഹിച്ചു. വിവാഹലോചനകളെയെല്ലാം മറികടന്ന് 1212ലെ ഒരു ഓശാനഞായറാഴ്ച ദിവസം അവൾ രഹസ്യത്തിൽ വീടുവിട്ടിറങ്ങുകയും പോർസ്യുങ്കുള ദൈവാലയത്തിലെത്തുകയും ചെയ്തു. അവിടെ വച്ച് വി.ഫ്രാൻസിസ് അവളുടെ ഭംഗിയുള്ള മുടി മുറിക്കുകയും ഒരു പരുക്കൻ സന്യാസവസ്ത്രം നൽകുകയും ചെയ്തു. അടുത്തുള്ള ബെനഡിക്റ്റൻ സന്യാസിനിമാരോടൊപ്പം ക്ലാരയെ താമസിപ്പിച്ചു.Order of poor ladies എന്നും പിന്നീട് Poor Clares എന്നും അറിയപ്പെട്ട ഫ്രാൻസിസ്കൻ രണ്ടാം സഭയുടെ ആരംഭമായിരുന്നു അത്.പിന്നീട് സഹോദരി ആഗ്നസ് ഉൾപ്പടെ അനേകം പേർ ക്ലാരയോടൊപ്പം ഈ സന്യാസസമൂഹത്തിൽ ചേർന്നു.സാൻ ഡാമിയാനോയിലെ ആശ്രമത്തിൽ പരിപൂർണ്ണ ദാരിദ്ര്യം അനുഷ്ഠിച്ച് ജീവിച്ച ഇവർ മാംസവർജ്ജനം നടത്തിയും നഗ്നപാദരായി നടന്നും വെറും നിലത്ത് കിടന്നുറങ്ങിയും പരിഹാരജീവിതം നയിച്ചു.ആശ്രമാധിപയായി നിയമിക്കപ്പെട്ട ക്ലാര 42 വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. വിശുദ്ധയുടെ ആത്മീയ ഉപദേശങ്ങൾ സ്വീകരിക്കാൻ മാർപ്പാപ്പ പോലും വന്നിരുന്നു.തന്റെ ജീവിതത്തിന്റെ അവസാനത്തെ 27 വർഷങ്ങൾ വിശുദ്ധയ്ക്ക് രോഗത്തിന്റേതായ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നു.1253ലായിരുന്നു വിശുദ്ധയുടെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/2164
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount