1847ൽ ഇറ്റലിയിൽ ജനിച്ച വി.ക്ലേലിയ കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസസഭാസ്ഥാപകയാണ്.ഒരു കർഷകകുടുംബത്തിൽ ജനിച്ച വിശുദ്ധയുടെ അച്ഛൻ അവൾക്ക് 8 വയസുള്ളപ്പോൾ മരിച്ചു.പിന്നീട് തന്റെ അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഏറെ കഷ്ടതകൾ സഹിച്ച് വളർന്ന അവൾ ചണനൂൽ നിർമാണവും വസ്ത്രം നെയ്യലും പഠിച്ചു. അമ്മയ്ക്ക് എപ്പോഴും സഹായമായിരുന്ന അവൾ ഒഴിവുസമയങ്ങളിൽ അടുത്തുള്ള ദൈവാലയത്തിൽ പ്രാർത്ഥനയിൽ മുഴുകി. വിശ്വാസംസംബന്ധമായ കാര്യങ്ങൾ അമ്മയിൽ നിന്നും വികാരിയച്ചനിൽ നിന്നും പഠിച്ചെടുത്ത അവൾ പതിനൊന്നാം വയസിൽ ആദ്യകുർബാന സ്വീകരണം നടത്തി.അവളുടെ പതിനഞ്ചാം വയസിൽ, വികാരിയച്ചൻ സ്ഥാപിച്ച മതാധ്യാപകരുടെ സംഘടനയിൽ അംഗമായി.മുതിർന്നവരും കുട്ടികളുമുൾപ്പടെ എല്ലാ പ്രായത്തിലുമുള്ളവർക്ക് വിശ്വാസപരിശീലനം നൽകാൻ അവൾക്ക് കഴിഞ്ഞു. അനേകം വിവാഹലോചനകൾ വന്നെങ്കിലും അവയെല്ലാം നിരസിച്ച ക്ലേലിയാ 20ആം വയസിൽ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്ന് വ്രതങ്ങൾ സ്വീകരിച്ചു. വികാരിയച്ചന്റെ ആത്മീയ ഉപദേശങ്ങൾ സ്വീകരിച്ച് മുന്നേറിയ അവൾ 1867ൽ സാമൂഹ്യപ്രവർത്തനങ്ങളും മതബോധനവും സുവിശേഷാധിഷ്ഠിത ജീവിതവുമൊക്കെ പിന്തുടരുന്ന ഒരു സന്യാസസഭ ആരംഭിക്കുവാൻ തീരുമാനിച്ചു.Sisters Minims of our Lady of sorrows എന്നറിയപ്പെട്ടിരുന്ന ഈ സമൂഹത്തിൽ തീർത്തും ദാരിദ്ര്യമനുഭവിക്കുന്നവർക്കും ചേരാൻ കഴിയുന്നതിനായി പത്രമേനി അവൾ അർഥിനികളിൽ നിന്ന് ആവശ്യപ്പെടാതിരുന്നു.സഭാസ്ഥാപനത്തിന് ശേഷം ഉടൻ തന്നെ അവൾക്ക് ക്ഷയരോഗം മൂർച്ഛിച്ചു. തന്റെ മരണക്കിടക്കയിൽ വച്ച് അവൾ തന്റെ സന്യാസസഭ അനേകമിടങ്ങളിലേക്ക് വ്യാപിക്കും എന്ന് പ്രവചിച്ചു.ആ പ്രവചനം പൂർത്തിയാക്കിക്കൊണ്ട് ഇന്ന് india, tanzania പോലുള്ള രാജ്യങ്ങളിൽ ഈ സഭാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നു.1870ൽ തന്റെ 23ആം വയസിലായിരുന്നു വിശുദ്ധയുടെ മരണം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.vatican.va/news_services/liturgy/saints/ns_lit_doc_19890409_barbieri_en.html
https://www.miraclesofthesaints.com/2010/09/voice-from-heaven-miraculous-voice-of.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount