സഭയുടെ ആദ്യ മാർപാപ്പയായ വി.പത്രോസിനും തുടർന്ന് പാപ്പാസ്ഥാനത്തേക്ക് വന്ന വി.ലീനസിനും ശേഷം വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ മൂന്നാമത്തെ പാപ്പായായി നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്.റോമിനെ 25 മേഖലകളായി വിഭജിക്കുകയും ഓരോന്നിന്റെയും നിയന്ത്രണം വ്യത്യസ്ത ബിഷപ്പുമാർക്ക് നൽകുകയും ചെയ്തതും,വിശുദ്ധ പത്രോസിന്റെ കല്ലറയുടെയടുത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തതും മാർപ്പാപ്പ നടത്തിയ പരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വി.ക്ലീറ്റസിനെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നതും പൗരോഹിത്യപദവിയിലേക്ക് ഉയർത്തിയതും വി.പത്രോസ് ശ്ലീഹാ തന്നെയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പീഡനങ്ങള്‍ സഹിച്ചു വളര്‍ന്നു വന്ന സഭയെ എ.ഡി. 76 മുതല്‍ 89 വരെ പതിമൂന്നു വര്‍ഷക്കാലം ക്ലീറ്റസ് പാപ്പ നയിച്ചു. ഡോമിഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത്, ചക്രവർത്തി തന്റെ പ്രജകളോടെല്ലാവരോടും തന്നെ ദൈവമായി ആരാധിക്കാൻ ആവശ്യപ്പെട്ടു.
ഇതിനെ എതിർത്ത വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍,എ ഡി 91ൽ ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ഒരു രക്തസാക്ഷിയായിട്ടാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1228
https://www.newadvent.org/cathen/04054a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount