ഏതാണ്ട് എ.ഡി 650നോടടുത്ത് ഗ്രീസിലെ എഥൻസിലുള്ള ഒരു കുലീനകുടുംബത്തിൽ ജനിച്ച വി.ഗിൽസ് മാതാപിതാക്കളുടെ മരണശേഷം പണവും പ്രശസ്തിയുമെല്ലാം ഉപേക്ഷിച്ച് ഏകാന്തജീവിതത്തിനായി ഫ്രാൻസിലേക്ക് പോയി.അവിടെ ഒരു ഗുഹയിൽ സന്യാസമനുഷ്ഠിച്ചു ജീവിച്ചു. ഒരു പേടമാൻ ദിവസവും വിശുദ്ധന്റെ അടുക്കൽ വന്ന് അദ്ദേഹത്തിന് പാല് നൽകിയിരുന്നു.ഒരിക്കൽ രാജാവിന്റെ വേട്ടക്കാർ മാൻപേടയെ പിന്തുടർന്നപ്പോൾ അത് ഓടി വിശുദ്ധൻ താമസിച്ചിരുന്ന ഗുഹയിലെത്തി. വേട്ടക്കാർ അമ്പെയ്തപ്പോൾ അബദ്ധവശാൽ അത് വിശുദ്ധന്റെ തുടയിൽ തുളച്ചുകയറി. ഇതേത്തുടർന്ന് ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ കാലിന് മുടന്തുണ്ടായിരുന്നു. വിശുദ്ധന് സംഭവിച്ച അപകടത്തിന് പരിഹാരമായി രാജാവ് അദ്ദേഹത്തിന് ഒരു ആശ്രമം പണിതുകൊടുത്തു. ശിഷ്ടകാലം ആശ്രമത്തിൽ ആശ്രമാധിപനായി അദ്ദേഹം കഴിഞ്ഞു.712ലായിരുന്നു വിശുദ്ധന്റെ മരണം.കുഷ്ഠരോഗികളുടെയും സന്താനമില്ലാത്തവരുടെയും മുടന്തരുടെയുമൊക്കെ മധ്യസ്ഥനാണ് വി.ഗിൽസ്.യൂറോപ്പിൽ അനേകം ദൈവാലയങ്ങൾ വിശുദ്ധന്റെ നാമത്തിലുണ്ട്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=186
https://www.undiscoveredscotland.co.uk/usbiography/g/stgiles.html
http://www.pravachakasabdam.com/index.php/site/news/2373
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount