ലോകമെമ്പാടുമുള്ള ക്രൈസ്തവരാൽ ആദരിക്കപ്പെടുന്ന വിശുദ്ധനാണ് രക്തസാക്ഷിയായ വി. ഗീവർഗീസ്.മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇന്നത്തെ തുർക്കിയിലുള്ള കപ്പഡോഷ്യയിലായിരുന്നു വിശുദ്ധന്റെ ജനനം.
വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും, അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. താമസിയാതെ തന്നെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി പീഡനം ആരംഭിച്ചപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയെ ഭയം കൂടാതെ എതിർക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നെങ്കിലും അതൊന്നും അദ്ദേഹത്തെ വിശ്വാസത്തെ തളര്‍ത്തിയില്ല. തുടർന്ന് മരണശിക്ഷക്ക് വിധിക്കപ്പെട്ട വിശുദ്ധൻ ശിരഛേദം ചെയ്യപ്പെട്ടാണ് രക്തസാക്ഷിത്വം വരിച്ചത്. A. D 303ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം.
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് അദ്ദേഹം തിന്മയെ കീഴടക്കി എന്നുള്ളതിന്റെ ഒരു പ്രതീകമാണ് ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1182
https://www.catholic.org/saints/saint.php?saint_id=280
https://www.britannica.com/biography/Saint-George
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount