ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധനാണ് വി. ഗോൺസാലോ ഗാർസ്യ.1556ൽ ബോംബെയിലെ വസായിയിലാണ് വിശുദ്ധന്റെ ജനനം. പതിനഞ്ചാമത്തെ വയസ്സിൽ ജെസ്യൂട്ട് വൈദികനായ സെബാസ്റ്റ്യൻ ഗോൺസാൽവസിനോടൊപ്പം ജപ്പാനിലേക്ക് കപ്പൽ കയറിയ അദ്ദേഹം എട്ടു വർഷക്കാലം അവിടെ സുവിശേഷവേല ചെയ്തു.
ജെസ്യൂട്ട് സഭയിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ട അദ്ദേഹം പിന്നീട് കച്ചവടരംഗത്തേയ്ക്ക് നീങ്ങി. കച്ചവടം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന ഈ കാലത്ത് ഫിലിപ്പീൻസിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഫ്രാൻസിസ്കൻ പുരോഹിതനായ പീറ്റർ ബാപ്റ്റിസ്റ്റയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഉടനേതന്നെ ഒരു അല്‍മായ സഹോദരനായി സെറാഫിക് സഭയില്‍ ചേരുകയും ചെയ്തു. അവിടെ കുറച്ച്കാലം കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയിലെ ഫ്രിയാര്‍സ് മൈനര്‍ ആയി മനിലയില്‍ വെച്ച് അഭിഷിക്തനായി.
ഫ്രാൻസിസ്കൻ സഭ ജപ്പാനിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ചപ്പോൾ വിശുദ്ധൻ അതിന് നേതൃത്വം കൊടുക്കുന്നതിനായി തെരെഞ്ഞെടുക്കപ്പെടുകയും, അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ജപ്പാനിൽ അനേകം പള്ളികളും, സന്യാസമഠങ്ങളും, ആശുപത്രികളും സ്ഥാപിക്കപ്പെടുകയും ചെയ്തു.4 വർഷങ്ങൾക്ക് ശേഷം ജപ്പാനിൽ മതമർദ്ധനം ആരംഭിച്ചപ്പോൾ ഭരണാധികാരികൾ മിഷനറിമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലാക്കുകയും, 1597ൽ ഗോൺസാലോ ഗാർസ്യ ഉൾപ്പടെയുള്ള 5 ഫ്രാൻസിസ്കൻ മിഷണറിമാരെയും 3 ഈശോസഭക്കാരെയും 17 അൽമായരെയും കുരിശിൽ തറച്ച് കൊല്ലുകയും ചെയ്തു. 1862ൽ ഒമ്പതാം പീയൂസ് പാപ്പാ ഗോൺസാലോ ഗാർസ്യയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.google.com/amp/s/www.archdioceseofbombay.org/amp/saint-gonsalo-garcia
https://www.missionariesoftheworld.org/2013/02/saint-gonsalo-garcia-15571597-first.html?m=1
https://www.catholic.org/saints/saint.php?saint_id=6988
http://www.pravachakasabdam.com/index.php/site/news/709
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount