എ.ഡി 540ൽ റോമിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച വി.ഗ്രിഗറി വിദ്യാസമ്പന്നനായിരുന്നു.മുപ്പത്തിമൂന്നാം വയസിൽ റോമിലെ പ്രീഫെക്ട് ആയ അദ്ദേഹം അഞ്ച് വർഷങ്ങൾക്ക് ശേഷം സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഒരു ബെനഡിക്റ്റൻ സന്യാസിയായി.ആറ് ആശ്രമങ്ങൾ സ്ഥാപിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സ്വന്തം ഭവനവും ഒരു ആശ്രമമാക്കി മാറ്റി.പൗരോഹിത്യം സ്വീകരിച്ച ശേഷം മാർപാപ്പയുടെ 7 ഡീക്കന്മാരിൽ ഒരാളായി ശുശ്രൂഷ ചെയ്തു.അമ്പതാം വയസിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എ.ഡി 590 മുതൽ 604 വരെയുള്ള കാലഘട്ടത്തിൽ സഭയെ നയിച്ചു. യേശുവിനെ അറിയാത്തവരിലേക്ക് സുവിശേഷം എത്തണമെന്ന് ആഗ്രഹിച്ച വിശുദ്ധൻ, ബ്രിട്ടനിലേക്ക് കാന്റർബറിയിലെ വി.അഗസ്റ്റിന്റെ നേതൃത്വത്തിൽ 40 സന്യാസിമാരെ സുവിശേഷപ്രഘോഷണത്തിന് അയച്ചു. ഇതിലൂടെയാണ് ബ്രിട്ടനിൽ ക്രിസ്തുവിശ്വാസം പ്രചരിക്കുന്നത്.പുരാതനകാലം മുതൽ പാശ്ചാത്യരാജ്യങ്ങളിലെ ആശ്രമങ്ങളിൽ ദൈവസ്തുതികൾ ആലപിക്കുവാൻ ഉപയോഗിച്ചുപോരുന്ന Gregorian Chant അവതരിപ്പിച്ചത് വിശുദ്ധനാണെന്ന് പറയപ്പെടുന്നു.വേദപുസ്തക വ്യാഖ്യാനങ്ങളും Dialogues, Pastoral care തുടങ്ങിയ ഗ്രന്ഥങ്ങളും വിശുദ്ധന്റെ രചനകളിൽ ഉൾപ്പെടുന്നു. എ.ഡി 604ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=54
http://www.pravachakasabdam.com/index.php/site/news/2371
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount