അഞ്ചാം നൂറ്റാണ്ടിൽ വെയിൽസിലെ ബ്രിച്ചാൻ രാജാവിന്റെ മകളായി ജനിച്ച ഈ വിശുദ്ധ ഗുണ്ട്ലെസ് എന്ന ഒരു രാജാവിനെ വിവാഹം ചെയ്തു. ഗുണ്ട്ലെസ് ക്രിസ്തുമതം സ്വീകരിക്കുന്നതിന് കാരണമായത് അവളുടെ പ്രേരണയായിരുന്നു. ആറു മക്കളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഈ കുടുംബത്തിലെ അംഗങ്ങളെല്ലാം തുടർന്ന് വിശുദ്ധരായി എന്നാണ് പറയപ്പെടുന്നത്. ഒരു ദൈവികപ്രേരണയാൽ ഈ ദമ്പതിമാർ കുറച്ചുകാലത്തിന് ശേഷം രാജ്യഭരണം അവസാനിപ്പിച്ച് ഒരു ആശ്രമം സ്ഥാപിച്ച് അതിൽ അംഗങ്ങളായി. പ്രാർത്ഥനയും പരിഹാരവുമായി അവർ കഴിഞ്ഞുകൂടി. സസ്യാഹാരം മാത്രം ഭക്ഷിക്കുന്നതും , പുഴയിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നതുമൊക്കെ പരിഹാരപ്രവർത്തികളിൽ ചിലതായിരുന്നു. ആറാം നൂറ്റാണ്ടിലായിരുന്നു വിശുദ്ധയുടെ മരണം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.thomasaquinas.edu/about/about-st-gladys
https://www.catholic.org/saints/saint.php?saint_id=3572
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount