വി. ജൂലിയാനയെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം’ (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ബെഡെ എന്ന രക്തസാക്ഷിയുടെ ഐതീഹ്യങ്ങളെ ആസ്പദമാക്കിയുള്ള വിവരണമനുസരിച്ച് തുർക്കിയിലെ നിക്കോമീദിയായിലാണ് വിശുദ്ധ ജീവിച്ചിരുന്നത്.വിജാതീയനായിരുന്ന അക്കാലത്തെ സെനറ്റര്‍ എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവൾ അതിനെ എതിർത്തു . അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളുമായിരുന്നു.പിതാവിന്റെയും എലിയൂസിന്റെയും ക്രോധത്തിനിരയായ അവൾ മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് തടവിലാക്കപ്പെടുകയും,നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ ശിരഛേദം ചെയ്യപ്പെടുകയും ചെയ്തു.
മാലാഖയുടെ രൂപത്തിൽ ഒരു പിശാച് അവൾക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് വിജാതീയദേവന്മാരെ ആരാധിക്കുവാൻ നിർബന്ധിക്കുകയും ചെയ്തതായി പറയപ്പെടുന്നുണ്ട്. ഈ വഞ്ചന തിരിച്ചറിഞ്ഞുകൊണ്ട് വിശുദ്ധ ദൈവത്തോട് കേണപേക്ഷിച്ചു. “ആകാശത്തിന്റെയും ഭൂമിയുടെയും നാഥാ, എന്നെ ഏകാകിയാക്കരുതേ.. അങ്ങയുടെ ദാസി നശിക്കാൻ അനുവദിക്കരുതേ..” തൽക്ഷണം പിശാച് പരാജയപ്പെട്ടുകൊണ്ട് അപ്രത്യക്ഷനായി. ഗർഭിണികളായ സ്ത്രീകളുടെ സുഖപ്രസവത്തിനായും പനി പോലുള്ള പകർച്ചവ്യാധികളിൽ നിന്നുള്ള സംരക്ഷണത്തിനായും വിശുദ്ധയുടെ മാധ്യസ്ഥം അപേക്ഷിക്കാറുണ്ട്.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/783
https://www.catholic.org/saints/saint.php?saint_id=6009
https://www.newadvent.org/cathen/08555a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount