1751ൽ ഫ്രാൻസിലെ കവില്ലിയിലാണ് വിശുദ്ധയുടെ ജനനം. കുടുംബത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വരുമാനമുണ്ടാക്കുന്നതിനായി കൗമാരപ്രായത്തിൽ തന്നെ വിശുദ്ധയ്ക്ക് പല ജോലികളും ചെയ്യേണ്ടിവന്നു. അതേസമയം, ഒഴിവുവേളകളിൽ യുവാക്കൾക്കും കർഷകർക്കും മതബോധനം നൽകുവാനും അവൾ ഉത്സുകയായിരുന്നു.30ആം വയസ്സിൽ ഒരു അജ്ഞാതരോഗം പിടിപെട്ടതിനെത്തുടർന്ന് അവളുടെ ശരീരം തളർന്ന് കിടപ്പിലായി. എങ്കിലും കിടക്കയിലായിരുന്നുകൊണ്ടും അവൾ തന്റെ ശുശ്രൂഷ തുടർന്നു. യുവാക്കൾക്ക് മതബോധനവും, സന്ദർശിക്കാൻ വരുന്നവർക്ക് ആത്മീയ മാർഗനിർദ്ദേശങ്ങളും അവൾ നൽകി. ഫ്രഞ്ച് വിപ്ലവത്തെത്തുടർന്ന് കൂടുതൽ കഷ്ടതകളിലൂടെ അവൾക്ക് കടന്നുപോകേണ്ടിവന്നു.പക്ഷേ അവളുടെ ആത്മാവ് ശക്തിപ്പെട്ടുകൊണ്ടിരുന്നു. ഒരിക്കൽ ഒരു ദർശനത്തിലൂടെ ഒരു സന്യാസസമൂഹത്തെ ഈശോ അവൾക്ക് ഏൽപ്പിച്ചു നൽകുന്നതായി അവൾ മനസിലാക്കി.പിന്നീട്, മതാധ്യാപനം നടത്തുന്നതിൽ താത്പര്യം കാണിച്ചിരുന്ന ഫ്രാൻസോയ്‌സ് എന്ന ഒരു സ്ത്രീയെ വിശുദ്ധ പരിചയപ്പെടാനിടയായി.അങ്ങനെ 1803-ൽ, ഇരുവരും കൂടി ദരിദ്രരുടെയും ക്രിസ്ത്യൻ പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനും, മതാധ്യാപകരുടെ പരിശീലനത്തിനും വേണ്ടി നോട്രെഡാം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.ഈ സന്യാസസമൂഹത്തിന്റെ സ്ഥാപനത്തിനുശേഷം വിശുദ്ധയുടെ രോഗം ഭേദമായി തുടങ്ങി.നോട്രെഡാം സിസ്റ്റേഴ്സിന്റെ മദർ ജനറൽ ആയി വിശുദ്ധ തെരെഞ്ഞെടുക്കപ്പെട്ടു.
മരണത്തിനു മുൻപുള്ള മൂന്ന് മാസക്കാലം അനേകം കഷ്ടതകൾ വിശുദ്ധക്ക് നേരിടേണ്ടിവന്നു.1816ലായിരുന്നു വിശുദ്ധയുടെ മരണം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=297
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount