1878ൽ ഇറ്റലിയിലെ ലൂക്കായിൽ ജനിച്ച ഈ വിശുദ്ധ പഞ്ചക്ഷതധാരികളായ വിശുദ്ധരിൽ ഒരാളാണ്. സഹനങ്ങളുടെ ഒരു പരമ്പരയായിരുന്നു വിശുദ്ധയുടെ ജീവിതം.ഏഴാം വയസില്‍ അമ്മയെയും പതിനെട്ടാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ട അവൾ പിന്നീട് തന്റെ ഏഴു സഹോദരങ്ങളെ വളര്‍ത്തുന്നതിനായി ജീവിതത്തോട് മല്ലിട്ടു. ഈ സമയം അവള്‍ക്ക് ക്ഷയരോഗം പിടിപ്പെട്ടു.എന്നാൽ നിരാശയ്ക്ക് അടിപ്പെടാതെ ഗബ്രിയേൽ ദൂതന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ച അവൾക്ക് സൗഖ്യം ലഭിച്ചു. ഒരു കന്യാസ്ത്രി ആകണമെന്ന് ആഗ്രഹിച്ച അവൾക്ക് ആരോഗ്യക്കുറവ് മൂലം അതിന് സാധിച്ചില്ല. ഈ വിഷമം ഈശോയ്ക്ക് സമർപ്പിച്ച അവൾ ദരിദ്രര്‍ക്ക് അവരുടെ ഭവനങ്ങളില്‍ സഹായമെത്തിച്ചും അവരുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും കൊടുത്തും തന്റെ പ്രേഷിതപ്രവര്‍ത്തനം തുടര്‍ന്നു.കാവൽമാലാഖയുടെ ദർശനം അവൾക്ക് എപ്പോഴും ലഭിച്ചിരുന്നു.1899 ജൂണിലാണ് വിശുദ്ധയ്ക്ക് പഞ്ചക്ഷതം ലഭിക്കുന്നത്.എല്ലാ വ്യാഴാഴ്ചകളിലും മുറിവുകളില്‍ നിന്ന് രക്തമൊഴുകും. വെള്ളിയാഴ്ച ഉച്ച വരെ അതിതീവ്രമായ ഈ വേദന അനുവിച്ചിരുന്നു. പ്രാർത്ഥനാസമയത്ത് പലപ്പോഴും ആത്മീയനിർവൃതിയിലായിരുന്ന വിശുദ്ധയ്ക്ക് ഇത്തരം വേളകളിൽ ഭൂമിയിൽ നിന്ന് ഉയർന്നു പൊങ്ങുന്ന അനുഭവങ്ങൾ ഉണ്ടാകുമായിരുന്നു.വിശുദ്ധയ്ക്ക് 1902ൽ വീണ്ടും ക്ഷയരോഗം പിടിപെടുകയും, 1903ൽ ഒരു പുഞ്ചിരിയോടെ അവൾ മരണമടയുകയും ചെയ്തു.ദ്രുതഗതിയിൽ നാമകരണനടപടികൾ നടക്കുകയും 1940ൽ ജെമ്മ ഗൽഗാനി വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=225
https://www.newmanministry.com/saints/saint-gemma-galgani
https://www.ewtn.com/catholicism/saints/gemma-galgani-581
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount