1579-ല്‍ ഫ്രാൻസിലെ പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച വി.ജെര്‍മെയ്ന് ചെറുപ്പത്തിലേ തന്നെ തന്റെ അമ്മയെ നഷ്ടപ്പെട്ടു. ഒരു കൈ ശോഷിച്ചവളായിരുന്ന അവളോട് രണ്ടാനമ്മ ഏറെ ക്രൂരമായിട്ടാണ് പെരുമാറിയത്. കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമുണ്ടായിരുന്ന അവളെ തന്റെ മക്കളോടൊപ്പം വളർത്താൻ രണ്ടാനമ്മ തയ്യാറായില്ല. വീടിന്റെ പുറത്തുള്ള തൊഴുത്തിലായിരുന്നു അവൾക്ക് സ്ഥാനം.ക്രൂരമായ അവഗണനയിലും പീഡനങ്ങളിലും അവൾക്ക് പരാതിയില്ലായിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനും രണ്ടാനമ്മയ്ക്ക് വിധേയയായിരിക്കാനുമാണ് അവൾ ശ്രദ്ധിച്ചത്.ദിവസവും രാവിലെ ആടുകളെ മേയ്ക്കുവാനായി പോയിരുന്ന അവൾ എല്ലാ ദിവസവും ആടുകളെ ദൈവപരിപാലനയ്ക്ക് ഏൽപ്പിച്ചിട്ട് വി. കുർബാനയിൽ പങ്കെടുക്കാൻ പോയിരുന്നു.ദൈവാലയത്തിലേക്കുള്ള വഴിയിൽ നദിയിലെ വെള്ളം രണ്ടായി വിഭജിക്കപ്പെട്ട് വിശുദ്ധയ്ക്ക് വഴിയൊരുക്കിയിരുന്നു.സഹനപുത്രിയായ ജർമെയ്‌ന്റെ വിശുദ്ധി രണ്ടാനമ്മ ഏറെ വൈകിയാണ് മനസിലാക്കിയത്.അവളുടെ മാതാപിതാക്കള്‍ അവളെ തിരികെ വീട്ടിലേക്കു ക്ഷണിച്ചെങ്കിലും തന്റെ വൈക്കോൽ കിടക്കയിൽ തന്നെ കിടന്നുകൊള്ളാമെന്ന് അവള്‍ മറുപടി പറഞ്ഞു. 1601 ല്‍ ഒരു ദിവസം തൊഴുത്തിൽ മരിച്ച നിലയില്‍ കിടക്കുന്നതായി വിശുദ്ധയെ കണ്ടെത്തി. നാല്‍പ്പത്തി മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അവളുടെ കല്ലറക്ക് സമീപം അവളുടെ ബന്ധുവിന്റെ മൃതദേഹം മറവ് ചെയ്യുവാനായി കല്ലറ തുറന്നപ്പോള്‍ ജർമെയ്ന്റെ മൃതദേഹം അഴുകാതെ ഇരിക്കുന്നതായി കണ്ടു.ആളുകൾ വിശുദ്ധയുടെ മാധ്യസ്ഥം യാചിക്കുവാൻ തുടങ്ങി.ജെര്‍മെയ്ൻറെ മാധ്യസ്ഥതയില്‍ നാനൂറിലേറെ അദ്ഭുതങ്ങള്‍ സംഭവിച്ചു.1867ൽ പീയൂസ് ഒൻപതാമൻ പാപ്പ ജർമെയ്നെ വിശുദ്ധയായി പ്രഖ്യാപിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1662
https://www.catholic.org/saints/saint.php?saint_id=52
https://www.catholicnewsagency.com/saint/st-germaine-cousin-497
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount